ട്ര​ഷ​റി നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്ക​ണമെന്ന്
Friday, February 15, 2019 1:27 AM IST
മ​ഞ്ചേ​രി: ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ചെ​ക്കു​ക​ൾ മാ​റു​ന്ന​തി​ന് ഒ​രു​മാ​സ​ത്തോ​ള​മാ​യി നി​ല​നി​ൽ​ക്കു​ന്ന നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​ൾ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പി.​പി.​അ​ബ്ദു​ൽ നാ​സ​ർ, കെ.​എം.​സ​ലീം, എ.​പി.​സൈ​ത​ല​വി, എ​ൻ. കു​ഞ്ഞ​ല​വി, കെ.​എം.​അ​ക്ബ​ർ, വി.​പി.​അ​യ്യൂ​ബ് എന്നിവർ പ്ര​സം​ഗി​ച്ചു.
എ​കെ​ജി​സി​എ ജി​ല്ലാ സ​മ്മേ​ള​നം 26ന് ​മ​ഞ്ചേ​രി വിപി ഹാ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.