മ​ണ്ണാ​ർ​മ​ല​യി​ൽ ക്വാ​റിക്ക് അനുകൂല റിപ്പോർട്ട്; അന്വേഷണത്തിന് നിർദേശം
Friday, February 15, 2019 1:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ക്കെ​ടു​തി​യും ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യ മ​ണ്ണാ​ർ​മ​ല​യി​ൽ ക്ര​ഷ​ർ കൊ​ണ്ടു​വ​രാ​ൻ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റും സ്റ്റേ​റ്റ് ജി​യോ​ള​ജി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​റും കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി. മ​ല​പ്പു​റം ജി​ല്ലാ ജി​യോ​ള​ജി​സ്റ്റി​നെ​തി​രേ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വി​ഷ​യം സ​മ​ഗ്ര​മാ​യും നി​ഷ്പ​ക്ഷ​മാ​യും അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന വ്യ​വ​സാ​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദേ​ശി​ച്ചു. ച​ട്ട​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ക്വാ​റി മാ​ഫി​യ​യ്ക്ക് അ​നു​കൂ​ല​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ത്യ​വി​രു​ദ്ധ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ക്വാ​റി സ്ഥാ​പി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​എ​ഫ്എ​ൽ മേ​ഖ​ല​യോ​ട് ചേ​ർ​ന്നാ​ണെ​ന്നും വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന ഓ​റ​ഞ്ച് സോ​ൺ ആ​ണെ​ന്നും മി​ച്ച​ഭൂ​മി​യു​മാ​യി അ​തി​ര് പ​ങ്കു​വ​യ്ക്കു​ന്ന ഭൂ​മി​യാ​ണെ​ന്നും സ​മ​ര സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നി​ർ​ദി​ഷ്ട പാ​ർ​ക്ക് ഇ​തി​ന​ടു​ത്താ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്. ചെ​ങ്കു​ത്താ​യ മ​ല​യ്ക്കു താ​ഴെ പ​ട്ടി​ക ജാ​തി കോ​ള​നി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. രേ​ഖാ​മൂ​ലം ഇ​ക്കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും മ​ല​പ്പു​റം ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ക്വാ​റി ഉ​ട​മ​യ്ക്ക് അ​നു​കൂ​ല റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്നാ​ണ് സ​മ​ര സ​മി​തി​യു​ടെ ആ​രോ​പ​ണം.

റി​പ്പോ​ർ​ട്ട് വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പു​ന:​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​പ​ണ വി​ധേ​യ​നാ​യ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് അ​ട​ങ്ങു​ന്ന സം​ഘ​ത്തെ ത​ന്നെ​യാ​ണ് അ​സി​സ്റ്റ​ന്‍റ് ജി​യോ​ള​ജി ഡ​യ​റ​ക്ട​ർ പു​ന​ര​ന്വേ​ഷ​ണ​ത്തി​നു ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ​രാ​തി കേ​ട്ടി​ല്ലെ​ന്ന് സ​മ​ര സ​മി​തി വ്യ​വ​സാ​യ മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു.