കാ​ൻ​സ​ർ എ​ക്സി​ബി​ഷ​ൻ ഇ​ന്നു​മു​ത​ൽ
Friday, February 15, 2019 2:02 AM IST
ചി​റ്റാ​രി​ക്കാ​ൽ: കാ​ൻ​സ​ർ രോ​ഗ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം നൽകു​ന്ന​തി​നും പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വ് പ​ക​രു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ൻ​സ​ർ എ​ക്സി​ബി​ഷ​ൻ ഇ​ന്നും നാ​ളെ​യു​ം തോ​മാ​പു​രം ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കുമെന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് എ​ക്സി​ബി​ഷ​ൻ. ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും ആ​ശാ​കി​ര​ണ​വും മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റും തോ​മാ​പു​രം ടി​എ​സ്എ​സ്എ​സ് മേ​ഖ​ല​യും സം​യു​ക്ത​മാ​യാ​ണ് എ​ക്സി​ബി​ഷ​ൻ ഒ​രു​ക്കു​ന്ന​ത്.