ഇ​ട​മ​ല​ക്കു​ടി​യി​ൽ നി​യ​മ സേ​വ​ന പ്ര​വ​ർ​ത്ത​നം
Friday, February 15, 2019 10:16 PM IST
തൊ​ടു​പു​ഴ: ആ​ദി​വാ​സി പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ​യും ദേ​വി​കു​ളം താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നി​യ​മ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.
മേ​ഖ​ല​യി​ലെ സാ​മൂ​ഹി​ക,സാ​ന്പ​ത്തി​ക, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, നി​യ​മ മേ​ഖ​ല​ക​ളി​ൽ സ​മ​ഗ്ര​മാ​യ ഇ​ട​പെ​ട​ലാ​ണ് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഓ​രോ ആ​ദി​വാ​സി കു​ടും​ബ​ത്തി​നും ല​ഭ്യ​മാ​യി എ​ന്നും പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പു വ​രു​ത്തും. ഇ​തി​നാ​യി ഇ​ത്ത​രം ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​ത്താ​ൻ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചും പ​ഠ​നം ന​ട​ത്തി​യും പ​രി​ഹാ​രം ക​ണ്ടെ​ത്തും. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി 22 മു​ത​ൽ 24 വ​രെ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. 23നു ​മു​ള​കു​ത​റ സ്കൂ​ളി​ലും 24നു ​സൊ​സൈ​റ്റി​ക്കു​ടി സ്കൂ​ളി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും.