ഇ​ടു​ക്കി​യി​ലെ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 50 കോ​ടി അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി​യാ​യി : റോ​ഷി അ​ഗ​സ്റ്റി​ൻ
Friday, February 15, 2019 10:16 PM IST
തി​രു​വ​ന​ന്ത​പു​രം : ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഇ​ടി​ഞ്ഞു​പോ​യ ഭാ​ഗ​ങ്ങ​ൾ പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നു​മാ​യി 50 കോ​ടി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ക​ട്ട​പ്പ​ന-​ഇ​ര​ട്ട​യാ​ർ റോ​ഡി​ലെ ക​ട്ട​പ്പ​ന മു​ത​ൽ ന​ത്തു​ക​ല്ലു​വ​രെ​യു​ള്ള ഭാ​ഗം ന​വീ​ക​രി​ക്കു​ന്ന​തി​ന് 5 കോ​ടി, ക​രി​ന്പ​ൻ-​മു​രി​ക്കാ​ശേ​രി റോ​ഡ് ടാ​റിം​ഗി​നും ചേ​ല​ച്ചു​വ​ട് - പെ​രി​യാ​ർ​വാ​ലി മു​രി​ക്കാ​ശേ​രി റോ​ഡി​ലെ ഇ​ടി​ഞ്ഞു​പോ​യ ഭാ​ഗം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​യി 13 കോ​ടി, ക​ല്ലാ​ർ​കു​ട്ടി - ക​ന്പി​ളി​ക​ണ്ടം റോ​ഡി​ലെ ആ​റു​കി​ലോ​മീ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന് 6 കോ​ടി, മു​രി​ക്കാ​ശേ​രി - പ​ട​മു​ഖം-​തോ​പ്രാം​കു​ടി റോ​ഡി​ന് 3 കോ​ടി, ത​ടി​യ​ന്പാ​ട്-​വി​മ​ല​ഗി​രി-​ശാ​ന്തി​ഗ്രാം റോ​ഡി​ന് 5 കോ​ടി, ക​ല്ലാ​ർ​കു​ട്ടി പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് സം​ര​ക്ഷ​ണ ഭി​ത്തി​യും അ​പ്രോ​ച്ച് റോ​ഡും നി​ർ​മി​ക്കു​ന്ന​തി​ന് 3 കോ​ടി, തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല റോ​ഡി​ലെ ടാ​റിം​ഗി​ന് 11 കോ​ടി, ഇ​ടി​ഞ്ഞു​പോ​യ ഭാ​ഗ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് 4 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.
ഇ​രു​പ​തി​ല​ധി​കം റോ​ഡു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തി​നാ​യി 50 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക​ൾ സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി തീ​ർ​ന്ന റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി ഉ​ത്ത​ര​വ് പു​നഃ​സ്ഥാ​പി​ച്ച് ന​ൽ​ക​ണ​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.