കാ​ർ​മ​ൽ പ്രൊ​വി​ൻ​സ് ഹ​രി​ത പ​ദ്ധ​തി​ക്കു ഇ​ന്നു തു​ട​ക്കം കുറിക്കും
Friday, February 15, 2019 10:16 PM IST
തൊ​ടു​പു​ഴ : സിഎംഐ ​സ​ഭ​യു​ടെ മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രൊ​വി​ൻ​സ് ആ​വി​ഷ്ക​രി​ച്ച സ​മ​ഗ്ര പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സു​സ്ഥി​ര വി​ക​സ​ന​വും ഹ​രി​ത​പ​ദ്ധ​തി​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും.
രാ​വി​ലെ 10നു ​വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജി​ൽ മ​ന്ത്രി എം.​എം.​മ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കേ​ര​ള ന്യൂ​ന​പ​ക്ഷ വി​ക​സ​ന സാ​ന്പ​ത്തി​ക കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. മോ​ന​മ്മ കോ​ക്കാ​ട്ട്, കാ​ർ​മ​ൽ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​പോ​ൾ പാ​റ​ക്കാ​ട്ടേ​ൽ, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി, ഫാ. ​മാ​ത്യു ക​ള​പ്പു​ര, ഫാ. ​മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും സി ​എം ഐ ​ആ​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യും ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 2000 കു​ടും​ബ​ങ്ങ​ളി​ൽ ഹ​രി​ത​പ​ദ്ധ​തി എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
വി​ഷ​ലി​പ്ത​മാ​യ ഭ​ക്ഷ്യ​സം​സ്കാ​രം മാ​റ്റി ജൈ​വ​രീ​തി പു​ന​ർ​ജീ​വി​പ്പി​ക്കാ​നും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പി​ൽ വ​രു​ത്താ​നും സു​ര​ക്ഷി​ത​ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നു​മു​ള്ള വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം, ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​നം, പ​ഴം, പ​ച്ച​ക്ക​റി​ക​ളു​ടെ സ്വ​യം പ​ര്യാ​പ്ത​ത, ജ​ലം മ​ണ്ണ് സം​ര​ക്ഷ​ണം, പ​രി​സ​ര ശു​ചി​ത്വം എ​ന്നി​വ നേ​ടി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഗ്ലോ​ബ​ൽ ലീ​ഡേ​ഴ്സ് ഫൗ​ണ്ടേ​ഷ​ൻ ദേ​ശീ​യ ഹ​രി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി അം​ഗീ​ക​രി​ച്ച മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രൊ​വി​ൻ​സി​ന്‍റെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ന​വീ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു ഗ്ലോ​ബ​ൽ ഗ്രീ​ൻ അം​ബാ​സി​ഡ​ർ റ​വ. ഡോ. ​മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ൽ അ​റി​യി​ച്ചു. സി​എം​ഐ സ​ഭ​യു​ടെ പ്ര​ഥ​മ ഗ്രീ​ൻ പ്രൊ​വി​ൻ​സാ​ണ് മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രൊ​വി​ൻ​സ്.​ഫോ​ണ്‍: 9447440911.