സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​ക്കും
Friday, February 15, 2019 10:17 PM IST
തൊ​ടു​പു​ഴ:​നെ​ഹ്റു യു​വ കേ​ന്ദ്ര സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള യു​വ​തി യു​വാ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സാ​മു​ഹ്യ സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള യു​വ​തി യു​വാ​ക്ക​ളെ അ​വ​ര​വ​രു​ടെ ബ്ലോ​ക്കു​ക​ളി​ലോ സ​മീ​പ ബ്ലോ​ക്കു​ക​ളി​ലോ ആ​ണ് നി​യ​മി​ക്കു​ന്ന​ത്.
ആ​രോ​ഗ്യം, സാ​ക്ഷ​ര​ത, ശു​ചി​ത്വം, ക​ലാ കാ​യി​കം, വി​ക​സ​ന പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ ബോ​ധ​വ​ത്കര​ണം ന​ട​ത്തു​ന്ന​തി​ന് താ​ൽ​പ​ര്യ​മു​ള്ള 18 നും 29 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ​ത്താം ക്ലാ​സാ​ണ് കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.
പ്ര​തി​മാ​സം 5000 രൂ​പ ഹോ​ണ​റേ​റി​യ​മാ​യി ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ തൊ​ടു​പു​ഴ ഗാ​ന്ധി​സ്ക്വ​യ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ ജി​ല്ലാ ഓ​ഫീ​സി​ൽ നേ​രി​ട്ടോ ഓ​ണ്‍​ണ്‍​ലൈ​നാ​യോ (www.nyks.nic.in) സ​മ​ർ​പ്പി​ക്കാം.
ഫോ​ണ്‍: 04862222670. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് മൂ​ന്ന്.