ബോംബ് സ്ഫോടനത്തിൽ മരിച്ചവർക്കായി ബ​ലി​ത​ർ​പ്പ​ണം
Friday, February 15, 2019 11:02 PM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്കാ​യി ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി. ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളാ​യ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്, ബ​ജ്രം​ഗ്ദ​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പേ​രി​ൽ ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി​യ​ത്.
1998ൽ ​കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​പ​ര​ന്പ​ര​യി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 51 പേ​രാ​ണ് മ​രി​ച്ച​ത്.
സ്ഫോ​ട​ന​ത്തി​ന്‍റെ ഇ​രു​പ​ത്തി​യൊ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മ​രി​ച്ച​വ​ർ​ക്കാ​യി ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി​യ​ത്.

സിപിഎമ്മിൽ ചേർന്നവർക്ക് സ്വീ​ക​ര​ണം

മ​ണ്ണാ​ർ​ക്കാ​ട്: വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നും രാ​ജി​വ​ച്ച് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് കു​മ​രം​പു​ത്തൂ​രി​ൽ സ്വീ​ക​ര​ണം ന​ല്കി. യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി യു.​ടി.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ മു​ൻ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​പ്ര​ഭാ​ക​ര​ൻ, മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​കെ.​രാ​ജ​ൻ, ഇ.​സു​രേ​ഷ് ബാ​ബു എ​ന്നി​വ​രു​ൾ​പ്പെ​ടെ 170-ഓ​ളം​പേ​ർ​ക്കാ​ണ് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി​യ​ത്.