ലോ​ഹ വി​ല്പ​ന ത​ട്ടി​പ്പ്: ഒ​രാ​ൾ പി​ടി​യി​ൽ
Saturday, February 16, 2019 1:22 AM IST
പൂ​ക്കോ​ട്ടും​പാ​ടം: വ്യാ​ജ ഇ​റി​ഡി​യം ലോ​ഹം വി​ല്പ​ന ന​ട​ത്തി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​യാ​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് അ​ത്തോ​ളി സ്വ​ദേ​ശി ഗം​ഗാ​ധ​ര​ൻ നാ​യ​രെ ആ​ണ് പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ അ​ത്തോ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൂ​ന്ന് വാ​റ​ണ്ടു​ക​ൾ നി​ല​വി​ലു​ണ്ട്.
പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​റി​ഞ്ഞ് നി​ര​വ​ധി പേ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്നു​ണ്ട്. പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ പി. ​വി​ഷ്ണു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ഡീ​ഷ​ണ​ൽ എ​സ്ഐ ജോ​ർ​ജ് ചെ​റി​യാ​ൻ, സീ​നി​യ​ർ സി​പി​ഒ എ.​ജാ​ഫ​ർ, റ​സീ​ന എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.