നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ​്സ് പാ​ർ​ല​മെ​ന്‍റ്: ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം
Saturday, February 16, 2019 1:24 AM IST
മ​ല​പ്പു​റം: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​സ്റ്റി​വ​ൽ ഓ​ണ്‍ ഡെ​മോ​ക്ര​സി​യു​ടെ ഭാ​ഗ​മാ​യു​ള്ള നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ​സ് പാ​ർ​ല​മെ​ന്‍റ് 23, 24, 25 തി​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും.
പ​രി​പാ​ടി​യി​ൽ 18 മു​ത​ൽ 30 വ​യ​സു വ​രെ പ്രാ​യ​മു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ം ഭാ​ര​ത​ത്തി​ന്‍റെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ര​സ്പ​രം സം​വ​ദി​ക്കു​വാ​നും ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ൽ ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​ക​ടി​പ്പി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കും.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ www.fesivtalondemocracy.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.