സം​സ്ഥാ​ന പ​ഠ​ന ക്യാ​ന്പ് നി​ല​ന്പൂ​രി​ൽ ഇ​ന്നു ആ​രം​ഭി​ക്കും
Saturday, February 16, 2019 1:24 AM IST
എ​ട​ക്ക​ര: കേ​ര​ള ന്യൂ​സ് പേ​പ്പ​ർ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (ക​ഐ​ൻ​ഇ​എ​ഫ്) സം​സ്ഥാ​ന പ​ഠ​ന ക്യാ​ന്പ് ഇ​ന്നു നി​ല​ന്പൂ​രി​ൽ ആ​രം​ഭി​ക്കും.
കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ ക്യാ​ന്പ്. ശ​നി​യാ​ഴ്ച പ​ക​ൽ ര​ണ്ടി​ന് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​ന​ക​ളും ചു​മ​ത​ല​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി കെ ​കെ ദി​വാ​ക​ര​ൻ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.
‘ന​വ​കേ​ര​ള നി​ർ​മാ​ണ​വും മാ​ധ്യ​മ​ങ്ങ​ളും’ സെ​മി​നാ​ർ പ്ര​ഫ. എം.​എം.​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം​ ചെ​യ്യും.