ആ​ണ്ടു​നേ​ർ​ച്ച തു​ട​ങ്ങി
Saturday, February 16, 2019 1:24 AM IST
ക​രു​വാ​ര​ക്കു​ണ്ട്: മാ​ന്പു​ഴ അ​ലി​ഹ​സ​ൻ മു​സ്ലി​യാ​ർ ആ​ണ്ടു നേ​ർ​ച്ച തു​ട​ങ്ങി. സി​യാ​റ​ത്ത്, ഉ​ദ്ഘാ​ട​ന സം​ഗ​മം, മ​ത​പ്ര​ഭാ​ഷ​ണം, കു​ടും​ബ​സം​ഗ​മം, പ​ണ്ഡി​ത സം​ഗ​മം, ദു​ആ മ​ജ്ലി​സ്, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ക്കും. ഉ​ദ്ഘാ​ട​ന സം​ഗ​മ​ത്തി​ൽ സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം.​മു​ഹ്യു​ദ്ദീ​ൻ മൗ​ല​വി ആ​ലു​വ, പി.​സെ​യ്താ​ലി മു​സ്ലി​യാ​ർ, മൊ​യ്തീ​ൻ കു​ട്ടി ഫൈ​സി വാ​ക്കോ​ട്, ഫ​രീ​ദ് റ​ഹ്മാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എം.​ഉ​മ്മ​ർ എം​എ​ൽ​എ, മ​അ്മൂ​ൻ ഹു​ദ​വി വ​ണ്ടൂ​ർ, മൊ​യ്തീ​ൻ ഫൈ​സി പു​ത്ത​ന​ഴി, സ്വാ​ലി​ഹ് അ​ൻ​വ​രി ചേ​ക​ന്നൂ​ർ, സ​ലാം ദാ​രി​മി കൂ​രാ​ട്, അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, അ​ഹ​മ്മ​ദ് വാ​ഫി ക​ക്കാ​ട് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 19ന് ​ദു​ആ മ​ജ്ലി​സ് ന​ട​ക്കും. കോ​ഴി​ക്കോ​ട് വ​ലി​യ ഖാ​സി സ​യ്യി​ദ് അ​ബ്ദു​നാ​സ​ർ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും. അ​ബ്ദു​ല്ല​ത്തീ​ഫ് ദാ​രി​മി ചേ​ളാ​രി സം​ബ​ന്ധി​ക്കും. 21ന് ​അ​ന്ന​ദാ​ന​ത്തോ​ടെ നേ​ർ​ച്ച​ക്ക് സ​മാ​പ​നം കു​റി​ക്കും. 16ന് ​ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് വ​നി​താ സം​ഗ​മ​ത്തി​ൽ ആ​യി​ശ മി​നി പ്ര​സം​ഗി​ക്കും.