ട്രെ​യി​ൻ സ​ർ​വീ​സ് റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം: കേ​ര​ള കോ​ൺ.
Saturday, February 16, 2019 2:01 AM IST
കാ​സ​ർ​ഗോ​ഡ്: അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് കാ​ൻ​സ​ൽ ചെ​യ്യു​ന്ന ന​ട​പ​ടി​യി​ൽ നി​ന്ന് റെ​യി​ൽ​വേ അ​ധി​കാ​രി​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി റെ​യി​ൽ​വേ മ​ന്ത്രി​ക്ക് അ​യ​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. യ​ശ്വ​ന്ത്പുരയിൽ​നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള 16565 /16566 ന​മ്പ​ർ വ​ണ്ടി​ക​ൾ ബം​ഗ​ളൂ​രു​വി​ൽ പ​ണിന​ട​ക്കു​ന്ന​തി​നാ​ൽപൂ​ർ​ണ​മാ​യും റ​ദ്ദു ചെ​യ്തി​രി​ക്കു​ക​യാ​ണ്. വാ​രാ​ന്ത്യ​ത്തി​ൽ നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ടി​ക്ക​റ്റെ​ടു​ത്ത പ​ല​രും പ​ക​രം സം​വി​ധാ​ന​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ലി​ക​ൾ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച് ന​ട​ത്താ​മെ​ന്നി​രി​ക്ക െവ​ണ്ടി പു​റ​പ്പെ​ടു​ന്ന​തി​ന് തൊട്ടുമു​മ്പ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​നെ സ​മീ​പി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് കാ​നാ​ട്ട്, സെ​ക്ര​ട്ട​റി ബാ​ല​ഗോ​പാ​ല​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.