കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യു​ടെ നി​റ​ക്കാ​ഴ്ച​ക​ള്‍ ഒ​രു​ക്കി പു​ന​ര്‍​ന്നവ കാ​ര്‍​ഷി​ക​മേ​ള ഇ​ന്നു തു​ട​ങ്ങും
Saturday, February 16, 2019 2:02 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പും കാ​സ​ര്‍​ഗോ​ഡ് ആ​ത്മ​യും ഐ​സി​എ​ആ​ര്‍-​സി​പി​സി​ആ​ര്‍​ഐ​യും കൃ​ഷി വി​ജ്ഞാ​ന്‍ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പു​ന​ര്‍​ന്ന​വ കാ​ര്‍​ഷി​ക മേ​ള ഇ​ന്നു തു​ട​ങ്ങും. രാ​വി​ലെ 10.30നു ​കാ​സ​ര്‍​ഗോ​ഡ് സി​പി​സി​ആ​ര്‍​ഐ​യി​ല്‍ റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​നോ​ദ്ഘാ​ട​നം പി.​ക​രു​ണാ​ക​ര​ന്‍ എം​പി​യും സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം കെ.​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ​യും ജൈ​വ​കൃ​ഷി അ​വാ​ര്‍​ഡ് ദാ​നം എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും.
കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യു​ടെ നി​റ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി സ​ന്ദ​ര്‍​ശ​ക​രെ വ​ര​വേ​ല്‍​ക്കാ​ന്‍ മേ​ള​യി​ല്‍ 60 ഓ​ളം സ്റ്റാ​ളു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ സി​പി​സി​ആ​ര്‍​ഐ​യു​ടെ​യും കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും മ​ണ്ണ് സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്റ്റാ​ളു​ക​ള്‍ ഉ​ണ്ടാ​കും. 19 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 7.30 വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള പ്ര​വേ​ശ​നസ​മ​യം. മ​ണ്ണൊ​ലി​പ്പ്, കൃ​ഷി​സ്ഥ​ല​ത്തെ വ​ന്യ മൃ​ഗ​ശ​ല്യംതു​ട​ങ്ങി ക​ര്‍​ഷ​ക​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന കൃ​ഷി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും 20 സ്വ​യംസ​ഹാ​യസം​ഘ​ങ്ങ​ളു​ടെ വി​വി​ധ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ന​ഴ്‌​സ​റി​ക​ളും ആ​ന്തൂ​റി​യം, ഓ​ര്‍​ക്കി​ഡ് തു​ട​ങ്ങി​യ അ​ല​ങ്കാ​ര ചെ​ടി​ക​ളും വി​വി​ധ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും കാ​ര്‍​ഷി​കമേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ളും മേ​ള​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ​ത​രം നാ​ട​ന്‍ വി​ത്തി​ന​ങ്ങ​ളും ജൈ​വ കീ​ട​നാ​ശി​നി​യു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും മേ​ള​യി​ല്‍ ഉ​ള്‍​ക്കൊള്ളി​ച്ചി​ട്ടു​ണ്ട്.
പു​ഷ്പ-​ഫ​ല സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും മേ​ള​യു​ടെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​ണ്. ചെ​മ്പ​ര​ത്തി ജ്യൂ​സ്, കൂ​ണ്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​ന്‍റെ ലൈ​വ് ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​നും ഉ​ണ്ടാ​കും. കു​ടും​ബ​ശ്രീ​യു​ടെ ഫു​ഡ് കോ​ര്‍​ട്ടും മേ​ള​യു​ടെ ഭാ​ഗ​മാ​യി​രി​ക്കും. കാ​ര്‍​ഷി​ക പ്ര​ശ്‌​നോ​ത്ത​രി, മു​ഖാ​മു​ഖം, സെ​മി​നാ​ര്‍ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ള്‍ മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. 19 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.