വ്യാ​ജ​മ​ദ്യ​വു​മാ​യി പി​ടി​യി​ൽ
Saturday, February 16, 2019 10:41 PM IST
മൂ​ന്നാ​ർ: വ്യാ​ജ​മ​ദ്യം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച​യാ​ളെ പി​ടി​കൂ​ടി. ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. മൂ​ന്നാ​ർ രാ​ജ​മ​ല പെ​ട്ടി​മു​ടി ഡി​വി​ഷ​നി​ൽ അ​ന​ന്ത​ശി​വ​ൻ (44) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടി​യ​ത്. സ്പി​രി​റ്റ് നേ​ർ​പ്പി​ച്ച് ക​ള​ർ ചേ​ർ​ത്ത 24 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടി​യ​ത്.
നി​ര​വ​ധി അ​ബ്കാ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ്ര​ഭാ​ക​ര​നാ​ണ് ഒ​ളി​വി​ലു​ള്ള​ത്. ന​യ​മ​ക്കാ​ടി​ലു​ള്ള പൊ​ന്ത​ക്കാ​ടി​നു​ള്ളി​ൽ 600 ലി​റ്റ​ർ സ്പി​രി​റ്റ് സൂ​ക്ഷി​ച്ച കേ​സി​ൽ എ​ക്സൈ​സ് അ​ന്വേ​ഷി​ക്കു​ന്ന ആ​ളാ​ണി​യാ​ൾ. മൂ​ന്നാ​ർ എ​ക്സൈ​സ് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബാ​ല​സു​ബ്ര​മ​ണ്യ​ൻ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​യു. കു​ര്യ​ൻ, ബി​ജു മാ​ത്യു, ഡ്രൈ​വ​ർ ജോ​സ​ഫ്, ദേ​വി​കു​ളം റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​പി. സു​രേ​ഷ്കു​മാ​ർ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ബി​ന്ദു​മോ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പു​ടി​കൂ​ടി​യ​ത്.