നാ​യാ​ട്ടു​സം​ഘം പി​ടി​യി​ൽ
Saturday, February 16, 2019 10:41 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ​യ്ക്കു​സ​മീ​പം ക​ള്ളി​പ്പാ​റ​യി​ൽ കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 75 കി​ലോ​ഗ്രാം മ്ലാ​വി​റ​ച്ചി​യും നാ​ട​ൻ തോ​ക്കും സ​ഹി​തം മൂ​ന്നു​പേ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. ശാ​ന്ത​ൻ​പാ​റ ചേ​രി​യാ​ർ പു​ൽ​പാ​റ​യി​ൽ മ​ത്താ​യി (44), ഇ​യാ​ളു​ടെ ഭാ​ര്യാ​പി​താ​വ് ഇ​രി​ഞ്ഞാ​ല​ക്കു​ട കോ​മ​യി​ൽ ജോ​സ​ഫ് (63), നെ​ടു​ങ്ക​ണ്ടം ക​റു​ക​പ്പി​ൽ സ​ജി (44) എ​ന്നി​വ​രെ​യാ​ണ് ദേ​വി​കു​ളം റെ​യ്ഞ്ച് ഓ​ഫീ​സ​ർ നി​ബു കി​ര​ണ്‍, പൊ​ൻ​മു​ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ കെ.​ഡി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. വെ​ടി​മ​രു​ന്നും വാ​ക്ക​ത്തി​യും ഹെ​ഡ്ലൈ​റ്റും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പി​ടി​ച്ചെ​ടു​ത്തു.
മൂ​വ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ മ്ലാ​വി​ന്‍റെ ഇ​റ​ച്ചി​യാ​ണെ​ന്നും സ്വ​കാ​ര്യ ഏ​ല​ത്തോ​ട്ട​ത്തി​ൽ​നി​ന്നും വേ​ട്ട​യാ​ടി​യ​താ​ണെ​ന്നും സം​ഘം സ​മ്മ​തി​ച്ചു. സം​ഘം വേ​ട്ട​യാ​ടി​യ മ്ലാ​വി​ന്‍റെ ത​ല​യും തോ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ വ​ന​ഭാ​ഗ​ത്തു​നി​ന്നും ക​ണ്ടെ​ത്തി. മ​ത്താ​യി​യു​ടേ​താ​ണ് തോ​ക്ക്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഇ​തി​ന് ലൈ​സ​ൻ​സി​ല്ല. പ്ര​തി​ക​ളെ നെ​ടു​ങ്ക​ണ്ടം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
ബീ​റ്റ് ഫോ​റ​സ്റ്റ​ർ​മാ​രാ​യ കെ.​എ. ബാ​ബു, സ​ലി​ൻ മാ​ത്യു, വാ​ച്ച​ർ ഗി​രീ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.