പി.​ടി. തോ​മ​സി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഹൈ​ജാ​ക്ക് ചെ​യ്യു​ന്നു: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Saturday, February 16, 2019 10:41 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ മു​ൻ എം​പി പി.​ടി. തോ​മ​സി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച വി​ക​സ​ന​പ​ദ്ധ​തി​ക​ളെ സ്വ​ന്തം നേ​ട്ട​മാ​ക്കാ​ൻ ജോ​യ്സ് ജോ​ർ​ജും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യും ന​ട​ത്തു​ന്ന ശ്ര​മം പ​രി​ഹാ​സ്യ​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭ പ്ര​സി​ഡ​ന്‍റ് ബി​ജോ മാ​ണി.
ദേ​ശീ​യ​പാ​ത വി​ക​സ​നം ഉ​ൾ​പ്പ​ടെ ജോ​യ്സ് ജോ​ർ​ജ് വി​ക​സ​ന​നേ​ട്ട​മാ​യി പ​റ​യു​ന്ന 90 ശ​ത​മാ​നം പ​ദ്ധ​തി​ക​ളും 2009 - 2014 കാ​ല​ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​ണ്. അ​ടി​മാ​ലി -കു​മ​ളി (എ​ൻ.​എ​ച്ച് 185), കൊ​ല്ലം- കു​മ​ളി- ദി​ണ്ഡി​ഗ​ൽ (എ​ൻ​എ​ച്ച് 183എ) ​എ​ന്നീ ദേ​ശീ​യ​പാ​ത​ക​ൾ അ​നു​വ​ദി​ച്ചു കേ​ന്ദ്ര​സ​ർ​ക്കാ​ർ ഗ​സ​റ്റ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​റ​ക്കി​യ​ത് 2014 മാ​ർ​ച്ച് നാ​ലി​നാ​ണ്. വ​ണ്ടി​പെ​രി​യാ​ർ പാ​ല​ത്തി​ന് പ്രൊ​പ്പോ​സ​ൽ ന​ല്കി​യ​ത് 2013 ന​വം​ബ​ർ അ​ഞ്ചി​നാ​ണ്. ടെ​ക്നി​ക്ക​ൽ സാ​ങ്ഷ​ൻ ല​ഭി​ച്ച​ത് 2014 ഫെ​ബ്രു​വ​രി 12-നും. ​ക​ല്ലാ​ർ പാ​ല​ത്തി​ന് പ്രൊ​പ്പോ​സ​ൽ ന​ല്ക​യ​ത് 2013 ന​വം​ബ​ർ 11-നും ​ടെ​ക്നി​ക്ക​ൽ സാ​ങ്ഷ​ൻ ല​ഭി​ച്ച​ത് 2014 ഫെ​ബ്രു​വ​രി 18-നു​മാ​ണ്. മൂ​ന്നാ​റി​ൽ ര​ണ്ട് പാ​ല​ങ്ങ​ൾ അ​നു​വ​ദി​ച്ച​തും ഇ​തേ കാ​ല​ഘ​ട്ട​ത്തി​ലാ​ണ്.
ജോ​യ്സ് ജോ​ർ​ജി​ന്‍റെ കാ​ല​ത്ത് 65 പി​എം​ജി​എ​സ്വൈ റോ​ഡു​ക​ൾ നി​ർ​മി​ച്ചെ​ന്നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ ജോ​യ്സ് ജോ​ർ​ജി​ന്‍റെ കാ​ല​ത്ത് 14 റോ​ഡു​ക​ൾ മാ​ത്ര​മാ​ണ് നി​ർ​മി​ച്ച​തെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി യൂ​ത്തു കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. 2009 - 2014 കാ​ല​യ​ള​വി​ലാ​ണ് ജി​ല്ല​യി​ൽ പി​എം​ജി​എ​സ്വൈ​ൽ ഉ​ൾ​പ്പെ​ടു​ത്തി 47 റോ​ഡു​ക​ൾ നി​ർ​മി​ച്ച​ത്. ഈ ​റോ​ഡു​ക​ളും ജോ​യ്സ് ജോ​ർ​ജി​ന്‍റെ വി​ക​സ​ന നേ​ട്ട​മാ​യി മാ​റ്റാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.
നെ​ടു​ങ്ക​ണ്ട​ത്ത് എ​ൻ​സി​സി ബ​റ്റാ​ലി​യ​നും ട്ര​യി​നിം​ഗ് അ​ക്കാ​ഡ​മി​യും അ​നു​വ​ദി​ക്കു​ന്ന​ത് 2012 ജൂ​ലൈ ര​ണ്ടി​നാ​ണ്. ഇ​ത്ത​രം വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി ജോ​യ്സ് ജോ​ർ​ജി​ന് എ​ന്തു ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്ക​ണം. പൈ​നാ​വി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന് കെ​ട്ടി​ട​വും ചു​റ്റു​മ​തി​ലും നി​ർ​മി​ക്കാ​ൻ ഫ​ണ്ട​നു​വ​ദി​ച്ച​ത് 2010-11 കാ​ല​യ​ള​വി​ലാ​ണ്. ഇ​തു​ൾ​പ്പ​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ പേ​രി​ൽ നു​ണ​പ്ര​ചാ​ര​ണ​മാ​ണ് എം​പി ന​ട​ത്തു​ന്ന​ത്.
വി​ക​സ​ന​രേ​ഖ​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യ​മ​നു​വ​ദി​ച്ച​താ​യി എം​പി ന​ട​ത്തു​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ക​ള​വാ​ണെ​ന്ന് സ്പൈ​സ​സ് ബോ​ർ​ഡ്, ടീ ​ബോ​ർ​ഡ്, കോ​ഫി ബോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും 2014 മു​ത​ൽ 2018 വ​രെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച് ല​ഭ്യ​മാ​യ വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ശ​ബ​രി റെ​യി​ൽ​പാ​ത, പ​ള​നി- ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​പാ​ത, ഏ​ല​ക​ർ​ഷ​ക സ​ഹാ​യം എ​ന്നീ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം എം​പി​യു​ടെ അ​വ​കാ​ശ​വാ​ദം ക​ള​വാ​ണെ​ന്ന് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ വ്യ​ക്ത​മാ​കും.
ജോ​യ്സ് ജോ​ർ​ജ് ഇ​ടു​ക്കി​യി​ൽ വി​ക​സ​ന​മു​ന്നേ​റ്റം ന​ട​ത്തി​യ​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഈ ​പ​ദ്ധ​തി​ക​ൾ ഏ​തു​കാ​ല​ത്ത് അ​നു​വ​ദി​ച്ച​വ​യാ​ണെ​ന്ന് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം ഇ​തി​ന്‍റെ പി​തൃ​ത്വം ഏ​റ്റെ​ടു​ക്ക​ണം. വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ ജോ​യ്സ് ജോ​ർ​ജി​ന്‍റെ നു​ണ​പ്ര​ചാ​ര​ണം ആ​വ​ർ​ത്തി​ച്ചാ​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ ഇ​ളി​ഭ്യ​നാ​കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​കേ​ഷ് മോ​ഹ​ൻ, കെ.​എ​സ്. സ​ജീ​വ്, ഫ്രാ​ൻ​സി​സ് ദേ​വ​സ്യ, ആ​ന​ന്ദ് തോ​മ​സ്, ജോ​ജി ജോ​സ​ഫ്, ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ, അ​ല​ൻ ബേ​ബി, വി.​സി. ജി​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.