തു​ര​പ്പ​ന്മാ​ർ കു​ടു​ങ്ങും... പ്രാ​യം നൂ​റായ മൂ​ഷി​ക വേ​ട്ട​ക്കാ​ര​ൻ കേ​ശ​വ​ന്‍റെ മു​ന്നി​ൽ
Saturday, February 16, 2019 10:42 PM IST
ക​ണ​മ​ല: പ്രാ​യം നൂ​റാ​യ കേ​ശ​വ​ൻ കൊ​ന്നൊ​ടു​ക്കി​യ എ​ലി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ക​യ്യും ക​ണ​ക്കു​മി​ല്ല. എ​ലി​ക​ളു​ടെ ഘാ​ത​ക​നാ​യി എ​രു​ത്വാ​പ്പു​ഴ മ​ല​വേ​ട​ർ കോ​ള​നി​യി​ലെ കേ​ശ​വ​ൻ മാ​റി​യ​ത് നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി​യാ​ണ്. ചെ​റു​പ്പ​ത്തി​ൽ തു​ട​ങ്ങി​യ എ​ലിപി​ടി​ത്തം ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.
മൂ​ഷി​ക​വേ​ട്ട ജീ​വി​ത​മാ​ർ​ഗ​മാ​ക്കി​യ ഒ​രാ​ൾ ഇ​തേ​പോ​ലെ ഒ​രു പ​ക്ഷെ മ​റ്റെ​ങ്ങും ക​ണ്ടേ​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ർ​ഷി​ക വി​ള​ക​ൾ തു​ര​ന്ന് ന​ശി​പ്പി​ച്ച് വ​ൻ​തോ​തി​ലാ​ണ് എ​ലി​ക​ൾ കാ​ർ​ഷി​ക ന​ഷ്ടം സൃ​ഷ്‌​ടി​ക്കു​ന്ന​ത്. തു​ര​പ്പ​ൻ ഇ​ന​ത്തി​ലു​ള്ള എ​ലി​ക​ളാ​ണ് ഏ​റ്റ​വും വ​ലി​യ നാ​ശം വി​ത​യ്ക്കു​ന്ന​ത്.
എ​ലി​ക​ളെ പി​ടി​ക്കാ​ൻ ഒ​ട്ട​ന​വ​ധി മാ​ർ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ലും എ​ല്ലാം എ​ലി​ക​ൾ താ​നേ വ​ന്നു കെ​ണി​യി​ൽ​പെ​ടു​ന്ന മാ​ർ​ഗ​ങ്ങ​ളാ​ണ്. ഇ​വി​ടെ​യാ​ണ്‌ ആ​ദി​വാ​സി മ​ല​വേ​ട​ർ വി​ഭാ​ഗ​ക്കാ​ര​നാ​യ കേ​ശ​വ​ന്‍റെ നാ​ട്ട​റി​വും വൈ​ദ​ഗ്ധ്യ​വും ഏ​റെ വ്യ​ത്യ​സ്ത​മാ​കു​ന്ന​ത്. എ​ലി​ക​ളെ തേ​ടി​പ്പി​ടി​ച്ച് ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ന്ന രീ​തി​യാ​ണ് കേ​ശ​വ​ന്‍റേ​ത്. എ​ലി​വി​ഷം, എ​ലി​പ്പെ​ട്ടി, എ​ലി​ക്കെ​ണി, എ​ലി​വി​ല്ല് തു​ട​ങ്ങി​യ ന​വീ​ന​മാ​യ എ​ലി​പി​ടിത്ത മാ​ർ​ഗ​ങ്ങ​ളി​ൽ കു​ടു​ങ്ങാ​ത്ത തു​ര​പ്പ​നെ​ലി​ക​ളെ​വ​രെ കേ​ശ​വ​ൻ പി​ടി​കൂ​ടും. എ​ലി​ക​ളു​ടെ സാ​ന്നി​ധ്യ​വും സ​ഞ്ചാ​ര​വും മ​ണ്ണി​ലെ ല​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ കേ​ശ​വ​ന് അ​നാ​യാ​സം അ​റി​യാം. എ​ലി​ക​ളു​ടെ പൊ​ത്തു​ക​ളി​ലൂ​ടെ ഇ​രി​പ്പി​ട മാ​ള​ങ്ങ​ൾ ക​ണ്ടെ​ത്തി പു​ക​യ്ക്ക​ലാ​ണ് പ്ര​ധാ​ന രീ​തി. ഉ​ണ​ങ്ങി​യ ഓ​ല​ക​ളു​ടെ ചൂ​ട്ടു​ക​ളി​ൽ വ​റ്റ​ൽമു​ള​കു​ക​ൾ വ​ച്ച​ശേ​ഷം പൊ​ത്തു​ക​ളി​ൽ തി​രു​കി തീ​യി​ട്ട് വീ​ശി പു​ക നി​റ​യ്ക്കും. തു​ട​ർ​ന്ന് പൊ​ത്ത് അ​ട​ച്ചു​വയ്ക്കും. അ​ല്പ​സ​മ​യ​ത്തി​ന് ശേ​ഷം പു​ക ശ​മി​ക്കു​ന്ന​തോ​ടെ പൊ​ത്തി​ൽ നി​ന്നു ച​ത്ത എ​ലി​ക​ളെ പി​ടി​കൂ​ടും.
മ​റ്റൊ​രു രീ​തി മു​ളം​കു​ഴ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ല്ലുവ​ച്ച് എ​ലി​ക​ളെ പി​ടി​കൂ​ടു​ന്ന രീ​തി​യാ​ണ്. മു​ളം​കു​ഴ​ലു​ക​ൾ​ക്ക് പ​ക​രം ഇ​പ്പോ​ൾ പി​വി​സി പൈ​പ്പു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് കേ​ശ​വ​ൻ പ​റ​ഞ്ഞു.
ഒ​ട്ടേ​റെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ നി​റ​ഞ്ഞ പ​മ്പാ​വാ​ലി​യു​ടെ മ​ല​യോ​ര​ങ്ങ​ളി​ൽ കാ​ർ​ഷി​ക സ​മൃ​ദ്ധി​ക്ക് ഭീ​ഷ​ണി​യാ​യ എ​ലി​ക​ളെ തു​ര​ത്താ​ൻ നാ​ട്ടു​കാ​ർ​ക്ക് സ​ഹാ​യ​മാ​ണ് കേ​ശ​വ​ൻ. പ്രാ​യം നൂ​റ് ആ​യി​ട്ടും ആ​രോ​ഗ്യ​ത്തി​ന് കാ​ര്യ​മാ​യ ഉ​ട​വ് ത​ട്ടി​യി​ട്ടി​ല്ല കേ​ശ​വ​ന്. എ​ലി​വേ​ട്ട​യ്ക്കു​ള്ള ക​ഠി​ന​വും ശ്ര​മ​ക​ര​വു​മാ​യ അ​ധ്വാ​ന​മാ​ണ് ഇ​തി​ന്‍റെ ര​ഹ​സ്യം. എ​ലി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് ക​ർ​ഷ​ക​ർ ന​ൽ​കു​ന്ന പ്ര​തി​ഫ​ല​മാ​ണ് കേ​ശ​വ​ന്‍റെ വ​രു​മാ​നം. മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മൊ​ക്കെ​യു​ള്ള കേ​ശ​വ​ന് മ​ര​ണംവ​രെ​യും സ്വ​ന്തം അ​ധ്വാ​ന​ത്തി​ൽ ജീ​വി​ക്ക​ണ​മെ​ന്ന​താ​ണ് ആ​ഗ്ര​ഹം.