വീ​ര​സൈ​നി​ക​ർ​ക്ക് ശ്ര​ദ്ധാ​ഞ്ജലി അർപ്പിച്ചു
Saturday, February 16, 2019 11:26 PM IST
അ​മൃ​ത​പു​രി: ശ്രീ​ന​ഗ​റി​ലെ പ​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജലി​ക​ൾ അ​ർ​പ്പി​ച്ച് സി ​ആ​ർ പി ​എ​ഫ്- എ​ഫ് 221 ബ​റ്റാ​ലി​യ​നോ​ടൊ​പ്പം അ​മൃ​ത​വി​ശ്വ​വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി കാ​ന്പ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.
പ​തി​നേ​ഴോ​ളം സി ​ആ​ർ പി ​എ​ഫ് ജ​വാന്മാ​ർ യൂ​ണി​ഫോ​മി​ലെ​ത്തി​യ വി​കാ​ര​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങി​ൽ സ്കൂ​ൾ ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ്, ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ്, മാ​നേ​ജ്മെ​ന്‍റ്, ബ​യോ​ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നിന്നുള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാപ​കരും ജീ​വ​ന​ക്കാരും പങ്കുചേ​ർന്നു.
പ​ൽ​വാ​ന ഭീ​ക​രാ​ക്ര​മ​ണം ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും പൊ​റു​ക്കാ​നാ​വാ​ത്ത​താ​ണെന്നും ഭീ​ക​ര​തക്കെതി​രെ രാ​ഷ്ട്രം ഐ​ക്യ​ത്തോ​ടെ നി​ൽക്കണമെന്നും സി ​ആ​ർ പി ​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ​ജോ​നാ ആ​ൽ​ഫ്ര​ഡ് പ​റ​ഞ്ഞു. ചടങ്ങി​ൽ കാ​ന്പ​സ് ഡീ​ൻ ഡോ. ​ബാ​ല​കൃ​ഷ്ണ ശ​ങ്ക​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​എ​സ് എ​ൻ ജ്യോ​തി, നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ദുഃ​ഖം പങ്കുവെ​ച്ചു.
തു​ട​ർ​ന്ന് വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക ടെ ​സ്മ​ര​ണ​ക​ൾ​ക്ക് മു​ന്നി​ൽ പ്രാ​ർ​ഥ​നയും ദീ​പ​ങ്ങ​ൾ തെ​ളി​യി​ച്ച് പു​ഷ്പാ​ർ​ച്ച​നയും ന​ട​ത്തി.