ആ​രോ​ഗ്യ ജാ​ഗ്ര​താ പ​ദ്ധ​തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, February 16, 2019 11:26 PM IST
കൊ​ല്ലം: പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ജി​ല്ലാ​ത​ല ആ​രോ​ഗ്യ ജാ​ഗ്ര​താ പ​ദ്ധ​തി​യു​ടെ​യും ആ​രോ​ഗ്യ സ​ന്ദേ​ശ റാ​ലി​യു​ടെ​യും ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.
മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്.​കാ​ർ​ത്തി​കേ​യ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും.
എം​പി​മാ​രാ​യ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​സി.​വേ​ണു​ഗോ​പാ​ൽ, കെ.​സോ​മ​പ്ര​സാ​ദ്, എം​എ​ൽ​എ​മാ​രാ​യ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, പി.​ഐ​ഷാ​പോ​റ്റി, കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ, ജി.​എ​സ്.​ജ​യ​ലാ​ൽ, എം.​നൗ​ഷാ​ദ്, എ​ൻ.​വി​ജ​യ​ൻ​പി​ള്ള, ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി.​വി.​ഷേ​ർ​ളി, പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​മീ​നാ​ക്ഷി, മ​നു​ഭാ​യ്, ഡോ.​അ​സു​ന്താ മേ​രി, ഡോ.​ബീ​ന, ഡോ.​വ​സ​ന്ത​ദാ​സ്, ഡോ.​ഹ​രി​കു​മാ​ർ, ഡോ.​സി.​ആ​ർ.​ജ​യ​ശ​ങ്ക​ർ, ഡോ.​ജെ.​മ​ണി​ക​ണ്ഠ​ൻ, ഡോ.​കൃ​ഷ്ണ​വേ​ണി, റ്റി.​സു​രേ​ഷ്, പി.​ജി.​ഗീ​താ​മ​ണി, രാ​ജു തോ​മ​സ്, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, ഡോ.​ആ​ർ.​സ​ന്ധ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ബോ​ധ​വ​ത്ക്ക​ര​ണ റാ​ലി രാ​വി​ലെ ഒ​ന്പ​തി​ന് കൊ​ല്ലം ചി​ന്ന​ക്ക​ട ടി​ബി സെ​ന്‍റ​ർ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് ന​ഗ​രം ചു​റ്റി ജി​ല്ലാ ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ എ​ത്തും. അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് പി.​എ.​മു​ഹ​മ്മ​ദ് ആ​രി​ഫ് റാ​ലി ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യും.
പു​ക​യി​ല വി​മു​ക്ത കൊ​ല്ലം കാ​ന്പ​യി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി.​വി.​ഷേ​ർ​ളി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ കോ​പ്റ്റ നി​യ​മം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗം വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. ഡി​എം​ഒ, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, ഡി​ഡി​ഇ, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ, പി​ആ​ർ​ഡി, സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സ​ർ, അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പു​ക​യി​ല വി​മു​ക്ത പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​മാ​യി സ്കൂ​ളു​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ പാ​ടി​ല്ല എ​ന്ന ബോ​ർ​ഡ് നാ​ലു​ഭാ​ഗ​ത്തും സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം തേ​വ​ള്ളി ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് സ്കൂ​ൾ അ​തി​ർ​ത്തി​യി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു.
കു​ന്ന​ത്തൂ​ർ, കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ റ​വ​ന്യൂ, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, പോ​ലീ​സ്, എ​ക്സൈ​സ് സ്ക്വാ​ഡു​ക​ൾ നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ൽ നി​ന്ന് പി​ഴ​യും ഈ​ടാ​ക്കും.
പു​ക​യി​ല​ക്കെ​തി​രേ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​വും ന​ട​ത്തും. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് എ​ടു​ക്കു​ന്ന ഇ​ത്ത​രം ല​ഘു​ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 10,000, 5000, 2000 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കും.
ഇ​തു​കൂ​ടാ​തെ സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ കോ​ന്പ​റ്റീ​ഷ​നും ന​ട​ത്തും. ഇ​തി​ൽ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 രൂ​പ കാ​ഷ് പ്രൈ​സ് ന​ൽ​കും.