മു​ഹ​മ്മ​ദ് അ​സ്ഹ​റി​നു സ്വീ​ക​ര​ണം
Sunday, February 17, 2019 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീ​മി​ൽ ഇ​ടം നേ​ടി​യ ക​രു​ണാ​ക​ര​ത്ത് മു​ഹ​മ്മ​ദ് അ​സ്ഹ​റി​ന് പാ​താ​യി​ക്ക​ര പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.ഇന്ന് ​വൈ​കു​ന്നേ​രം ഏ​ഴി​നു കോ​വി​ല​കം പ​ടി​യി​ലാ​ണ് പ​രി​പാ​ടി. നാ​ലി​നു ഘോ​ഷ​യാ​ത്ര ന​ട​ക്കും. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ടി.​നാ​രാ​യ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ച്ചി​രി ഫാ​റൂ​ക്ക് സ്വാ​ഗ​തം പ​റ​യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ താ​രം യു.​ഷ​റ​ഫ​ലി, യു.​അ​ബ്ദു​ൽ​ക​രീം ഐ​എ​എ​സ്, ഡി​എ​ഫ്എ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ മ​ങ്ക​ട, കോ​ച്ച് മു​നീ​ർ തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​ർ പ​ങ്ക​ടെു​ക്കും. തു​ട​ർ​ന്ന് ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ചേ​ർ​ന്ന കെ​ജി​എം​ഒ​എ​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി മ​ഞ്ചേ​രി ജ​ന​റ​ൽ ആ​ശു​ത്രി​യി​ലെ ഡോ.​മു​ര​ളീ​ധ​ര​നും സെ​ക്ര​ട്ട​റി​യാ​യി വേ​ങ്ങ​ര സാ​മൂ​ഹി​ക​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ.​അ​ബ്ദു​ൾ ജ​ലീ​ലും ട്ര​ഷ​റ​റാ​യി തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ.​ഉ​ണ്ണി​കൃ​ഷ്ണും സ്ഥാ​ന​മേ​റ്റു. യോ​ഗ​ത്തി​ൽ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​റൗ​ഫ്, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ.​ഷം​സു​ദ്ദീ​ൻ, ഡോ.​മു​ഹ​മ്മ​ദ​ലി, ഡോ.​ഹം​സ പാ​ല​ക്ക​ൽ, ഡോ.​ഫി​റോ​സ് ഖാ​ൻ, ഡോ.​ബാ​ബു, ഡോ.​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.