വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മാ​ധ്യ​മ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Sunday, February 17, 2019 12:41 AM IST
പേ​രാ​മ്പ്ര: എ​യു​പി സ്‌​കൂ​ളി​ലെ ലൈ​വ് ടി​വി ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മാ​ധ്യ​മ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ യു.​സി. ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ അ​ല​ങ്കാ​ര്‍ ഭാ​സ്‌​ക​ര​ന്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ പി.​സി. ര​വീ​ന്ദ്ര​ന്‍, ബൈ​ജു ആ​യാ​ട​ത്തി​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ കെ.​എം. സാ​ജു, കെ.​പി. മി​നി, റ​ഫീ​ഖ് കു​റു​ങ്ങോ​ട്ട്, ഷാ​ജി ചെ​റു​വാ​പ്പൊ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
'എ​ന്‍റെ പേ​രാ​മ്പ്ര എയു​പി സ്‌​കൂള്‍' വാ​ട്‌​സ് ആപ്പ് കു​ട്ടാ​യ്മ​യാ​ണ് സ്‌​കൂ​ളി​ല്‍ ലൈ​വ് ടി​വി ചാ​ന​ല്‍ ഒ​രു​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും സ്‌​കൂ​ള്‍ ഹൈ​ടെ​ക് പ്ര​ഖ്യാ​പ​ന​വും 19ന് ​വൈ​കീ​ട്ട് 3 മ​ണി​ക്ക് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ഐ​ടി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും.