അ​ന​ർ​ഹ​മാ​യ 9047 മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി
Sunday, February 17, 2019 1:10 AM IST
പാലക്കാട്: റേ​ഷ​ൻ​കാ​ർ​ഡ് ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ കാ​ർ​ഡ് കൈ​വ​ശം വെ​ച്ചി​രു​ന്ന 9047 കാ​ർ​ഡു​ട​മ​ക​ളെ പൊ​തു വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ. ​അ​ജി​ത്കു​മാ​ർ അ​റി​യി​ച്ചു.
23,458 ഉ​പ​ഭോ​ക്താ​ക്ക​ളെ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലും 1733 ഉ​പ​ഭോ​ക്താ​ക്ക​ളെ അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തി. 2018 ജൂ​ണ്‍ മു​ത​ലു​ള്ള ക​ണ​ക്കാ​ണി​ത്. ജി​ല്ല​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട മു​ന്നൂ​റോ​ളം പൊ​തു​വി​ഭാ​ഗം കാ​ർ​ഡു​ക​ൾ അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ പു​തു​ക്കി​യ റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി. തീ​ർ​പ്പാ​ക്കി​യ 85553 അ​പേ​ക്ഷ​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ക്യാന്പ് ന​ട​ത്തി വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ​ക്ക് പു​തി​യ മു​ഖ​വും ലോ​ഗോ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 943 റേ​ഷ​ൻ​ക​ട​ക​ളി​ൽ 754 ഓ​ളം ക​ട​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.
ക​ട​ക​ളു​ടെ ഉ​ൾ​വ​ശം വെ​ള്ള​പൂ​ശു​ക​യും പു​റം​ഭാ​ഗ​ത്ത് ഷ​ട്ട​റി​ൽ വെ​ള്ള പ്ര​ത​ല​ത്തി​ൽ ചു​വ​പ്പും പ​ച്ച​യും ബോ​ർ​ഡ​റും താ​ഴെ​യാ​യി പൊ​തു​വി​ത​ര​ണ​വ​കു​പ്പ് ലോ​ഗോ​യും കേ​ര​ള സം​സ്ഥാ​ന പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. പൊ​തു​വി​ത​ര​ണ​വ​കു​പ്പ് ലോ​ഗോ ഉ​ൾ​പ്പെ​ടു​ന്ന ചു​വ​പ്പും മ​ഞ്ഞ​യും പ്ര​ത​ല​ത്തി​ലു​ള്ള നെ​യിം​ബോ​ർ​ഡി​ൽ റേ​ഷ​ൻ​ക​ട ന​ന്പ​ർ, ലൈ​സ​ൻ​സി​യു​ടെ പേ​ര്, താ​ലൂ​ക്കി​ന്‍റെ പേ​ര്, പ്ര​വ​ർ​ത്ത​ന​സ​മ​യം ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ കാ​ണി​ച്ചു​കൊ​ണ്ടു​ള്ള ഏ​കീ​കൃ​ത മാ​തൃ​ക​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.