100 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​മേ​കി പ്രെ​ഡി​ക്ട് മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്
Sunday, February 17, 2019 1:10 AM IST
പാലക്കാട്: എം.​ബി രാ​ജേ​ഷ് എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2017ൽ ​തു​ട​ങ്ങി​യ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന പ്രെ​ഡി​ക്ട് സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്. ഈ ​വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ൽ വ​ല്ല​പ്പു​ഴ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ഷ​ഹ​ന ഷെ​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ വീ​തം ര​ണ്ടു​വ​ർ​ഷ​മാ​ണ് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്ന​ത്.
എ​ട്ടാം ക്ലാ​സ് മു​ത​ൽ പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച​വ​രും വാ​ർ​ഷി​ക​വ​രു​മാ​നം ഒ​രു​ല​ക്ഷം ക​വി​യാ​ത്ത കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. പാ​ല​ക്കാ​ട് എ​ൻ.​എ​സ്.​എ​സ് എ​ഞ്ചി​നീ​യ​റി​ങ് കോ​ളെ​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ’ദ​ർ​ശ​ന’, ബ്രി​ട്ട​ണി​ലെ മ​ല​യാ​ളി സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ’ചേ​ത​ന’, പാ​ല​ക്കാ​ട് ബാ​ങ്കേ​ഴ്സ് അ​ക്കാ​ദ​മി, എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ, വി​ദേ​ശ​ത്തെ​യും നാ​ട്ടി​ലെ​യും സു​ഹൃ​ത്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​ഹാ​യ​വു​മാ​യി മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ട്.