കെ​സി​വൈ​എം വ​ട​ക്കഞ്ചേ​രി ഫൊ​റോ​നാ​സ​മി​തി പ്ര​തിഷേധി​ച്ചു
Sunday, February 17, 2019 1:13 AM IST
വ​ട​ക്കഞ്ചേ​രി: ക്രൈ​സ്ത​വ​സ​ഭ​യേ​യും സ​ഭ​യു​ടെ ആ​ന്ത​രി​ക​വും മ​ത​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ദി ​കേ​ര​ള ച​ർ​ച്ച് ആ​ക്ട് എ​ന്ന ബി​ല്ലു​കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം നീ​ക്ക​ങ്ങ​ളി​ൽ കെ​സി​വൈ​എം വ​ട​ക്കേ​ഞ്ചേ​രി ഫൊ​റോ​ന സ​മി​തി ശ​ക്ത​മാ​യ പ്ര​തി​ക്ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ കേ​ര​ള ദേ​വാ​ല​യ (വ​സ്തു​വ​ക​ക​ളും സ്ഥാ​പ​ന​ങ്ങ​ളും) ബി​ൽ 2019 പു​ന​ർ​പ​രി​ശോ​ധ​ന​യ്ക്കും അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​ത്തി​നും വി​ധേ​യ​മ​ക്ക​ണം.
ഏ​താ​നും മാ​സ​ങ്ങ​ളാ​യി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ​യും പ്ര​ത്യേ​കി​ച്ച് ക​ത്തോ​ലി​ക്കാ സ​ഭ​യേ​യും ദൈ​വ​വി​ളി സ്വീ​ക​രി​ച്ച​വ​രെ​യും വ​ള​രെ താ​ഴ്ന്ന ത​ര​ത്തി​ൽ അ​പ​മാ​നി​ക്കു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കൊ​പ്പം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​തൃ​ത്വം ന​ല്കു​ന്ന സ​ർ​ക്കാ​രും അ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.
സ​ഭ​യു​ടെ പ​ള്ളി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മൊ​ക്കെ സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്കം തീ​ർ​ക്കാ​ൻ ട്രൈ​ബ്യു​ണ​ൽ സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ നീ​ക്കം.
എ​ന്നാ​ൽ സ​ഭ​യി​ലെ വ​സ്തു​വ​ക​ക​ളെ ചൊ​ല്ലി എ​ന്തെ​ങ്കി​ലും ത​ർ​ക്കം ഉ​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ ഇ​വി​ടെ രാ​ജ്യ​ത്തി​ന്‍റെ സി​വി​ൽ നി​യ​മ​വും കോ​ട​തി​യു​മു​ണ്ട്.
കൂ​ടാ​തെ സ​ഭ​യു​ടെ ആ​ന്ത​രി​ക വി​ഷ​യ​മാ​ണെ​ങ്കി​ൽ കാ​നോ​ൻ നി​യ​മ​സം​ഹി​ത​യു​മു​ണ്ട്. ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ഉ​ള്ള​പ്പോ​ൾ പു​തി​യ നി​യ​മ​ത്തി​ന്‍റെ ആ​വ​ശ്യം എ​ന്തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല.
സ​ഭാ സ്വ​ത്തു​ക്ക​ൾ അ​ന്യാ​ധീ​ന​പ്പെ​ട്ട് പോ​കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ൾ നി​ല​നി​ല്ക്കു​ന്പോ​ൾ അ​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന​താ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രു രാ​ഷ്ട്രീ​യ ഭ​ര​ണ​ക്ര​മം കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വും സ​ഭ​യ​യെ ത​രം​താ​ഴ്ത്തു​ന്ന​തു​മാ​ണ്.
ഇ​ന്ത്യ​യി​ലെ ന്യു​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് അ​വ​ർ​ക്ക് ത​ങ്ങ​ളു​ടെ മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാ​നും അ​ത് പ്ര​ച​രി​പ്പി​ക്കാ​നും മ​ത സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​മൊ​ക്കെ വേ​ണ്ടു​ന്ന നി​യ​മ​ങ്ങ​ൾ നി​ർ​മി​ക്കാ​നും പ​രി​ഷ്ക്കാ​ര​ങ്ങ​ൾ വ​രു​ത്താ​നു​മു​ള്ള അ​വ​കാ​ശ​വും അ​ധി​കാ​ര​വും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ചു ന​ല്കി​യി​ട്ടു​ള്ള​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​ആ​ക്ടി​നെ​തി​രെ കെ​സി​വൈ​എം വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന സ​മി​തി​യു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് എ​ബി വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി രാ​ഹു​ൽ പു​ന്നോ​ലി​ൽ, ഡ​യ​റ​ക്ട​ർ ഫാ.​ഐ​ബി​ൻ ക​ള​ത്താ​ര, അ​ഞ്ജു രാ​ജു, സി​റി​ൽ ഉൗ​ന്നു​പാ​ല​ത്തി​ങ്ക​ൽ, നീ​തു തോ​മ​സ്, അ​നു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.