മ​ണ്ണാ​ർ​ക്കാ​ട്ടെ മ​ല​യോ​ര​മേ​ഖ​ല കാ​ട്ടു​തീ ഭീ​തി​യി​ൽ
Sunday, February 17, 2019 1:13 AM IST
മ​ണ്ണാ​ർ​ക്കാ​ട്: താ​ലൂ​ക്കി​ന്‍റെ മ​ല​യോ​ര​മേ​ഖ​ല​ക​ൾ കാ​ട്ടു​തീ ഭീ​ഷ​ണി​യി​ൽ. ശ​ക്ത​മാ​യ വേ​ന​ലി​നെ തു​ട​ർ​ന്നു പാ​ല​ക്ക​യം, കാ​ഞ്ഞി​ര​പ്പു​ഴ, പൂ​ഞ്ചോ​ല, അ​ട്ട​പ്പാ​ടി ആ​ന​മൂ​ളി, മു​ക്കാ​ലി മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടു​തീ ഭീ​ഷ​ണി നി​ല​നി​ല്ക്കു​ന്ന​ത്. ഇ​ത് വ​നം​വ​കു​പ്പി​നെ​യും യാ​ത്ര​ക്കാ​രെ​യും ഒ​രു​പോ​ലെ ഭീ​തി​യി​ലാ​ക്കു​ക​യാ​ണ്. ഫെ​ബ്രു​വ​രി അ​വ​സാ​ന​മാ​യ​പ്പോ​ഴേ വേ​ന​ൽ ശ​ക്ത​മാ​യ​തി​നാ​ൽ കാ​ട്ടു​തീ ഭീ​തി​യും നി​ല​നി​ല്ക്കു​ന്നു. മ​ല​നി​ര​ക​ൾ പൂ​ർ​ണ​മാ​യും ക​രി​ഞ്ഞു​ണ​ങ്ങി​യ​തോ​ടെ ചെ​റി​യ തീ​പ്പൊ​രി വീ​ണാ​ൽ​പോ​ലും കാ​ട്ടു​തീ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​രം റോ​ഡി​ലു​ട​നീ​ളം കാ​ട്ടു​തീ ത​ട​യു​ക എ​ന്ന ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​ദി​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വ​ന​സം​ര​ക്ഷ​ണ സേ​ന​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ​ക്ക് തീ​യ​ണ​യ്ക്കാ​നേ ക​ഴി​യൂ.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് കൂ​ടു​ത​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ കാ​ട്ടു​തീ​യു​ണ്ടാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വ​ന​സ​ന്പ​ത്താ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കേ​ണ്ട​ത്. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള തീ​യ​ണ​യ്ക്ക​ൽ മാ​ത്ര​മേ ഇ​പ്പോ​ൾ നി​ല​വി​ലു​ള്ളൂ.