പി​ണ​റാ​യി ഹൈ​ടെ​ക് വീ​വിം​ഗ് മി​ൽ ഉ​ദ്ഘാ​ട​നത്തിന് ഒരുങ്ങി
Sunday, February 17, 2019 2:13 AM IST
ക​ണ്ണൂ​ർ: വ്യ​വ​സാ​യ വ​ള​ർ​ച്ച​യി​ൽ ഉ​ത്ത​ര​മ​ല​ബാ​റി​ന് തി​ല​ക​ക്കു​റി​യാ​യി പി​ണ​റാ​യി ഹൈ​ടെ​ക് വീ​വിം​ഗ് മി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. 28ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. പി​ണ​റാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കും​ഭാ​ഗ​ത്ത് ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഹൈ​ടെ​ക് വീ​വിം​ഗ് മി​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത്. ബ​ൽ​ജി​യം, ജ​ർ​മ​നി, ചൈ​ന, താ​യ്‌​വാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത അ​ത്യാ​ധു​നി​ക വി​ദേ​ശ​നി​ർ​മി​ത യ​ന്ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ 30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മി​ൽ സ്ഥാ​പി​ച്ച​ത്. തു​ണി​യു​ത്പാ​ദ​ന മേ​ഖ​ല​യി​ൽ ഉ​ണ്ടാ​വാ​ൻ പോ​കു​ന്ന കു​തി​ച്ചു​ചാ​ട്ട​ത്തി​ന് പു​റ​മെ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഇ​ത് സൃ​ഷ്ടി​ക്കു​ന്നു.
പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും 900 ത്തി​ല​ധി​കം പേ​ർ​ക്ക് ഇ​തു​വ​ഴി തൊ​ഴി​ൽ ല​ഭി​ക്കും. കേ​ര​ള സ്റ്റേ​റ്റ് ടെ​ക്‌​സ്റ്റെ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ൽ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന ഏ​ഴാ​മ​ത്തെ സ്ഥാ​പ​നം കൂ​ടി​യാ​ണി​ത്. ആ​ഭ്യ​ന്ത​ര അ​ന്താ​രാ​ഷ്ട്ര വി​പ​ണി​ക​ൾ ല​ക്ഷ​മി​ട്ട് വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഗു​ണ​മേ​ന്മ​യു​ള്ള തു​ണി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം യ​ന്ത്ര​വ​ൽ​കൃ​ത ഡ​ബ്ലിം​ഗ് പ്ര​വൃ​ത്തി​യും ഇ​വി​ടെ ന​ട​ക്കും.
24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ല്ലി​ൽ അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​രു ദി​വ​സം 15,000 മീ​റ്റ​ർ തു​ണി ഉ​ത്പാ​ദി​പ്പി​ക്കും. പൊ​തു​മേ​ഖ​ല​യി​ൽ പ്ര​തി​ദി​നം 10,000 മീ​റ്റ​റി​ല​ധി​കം തു​ണി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഏ​ക സ്ഥാ​പ​നം കൂ​ടി​യാ​വു​മി​ത്. നി​ല​വി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നെ​യ്ത്ത് ന​ട​ക്കു​ന്നു​ണ്ട്. നാ​ഷ​ണ​ൽ ഹാ​ൻ​ഡ്‌​ലൂം ഡെ​വ​ല​പ്‌​മെന്‍റ് കോ​ർ​പ​റേ​ഷ​ന് വേ​ണ്ടി നൂ​ൽ ഡ​ബ്ലിം​ഗ് ചെ​യ്ത് ന​ൽ​കു​ന്നു​മു​ണ്ട്.
തു​ണി​യു​ത്പാ​ദ​ന രം​ഗ​ത്ത് പൊ​തു​മേ​ഖ​യു​ടെ കു​തി​ച്ച് ചാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന വീ​വിം​ഗ് മി​ല്ലി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ 2011 പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ട്ട കോ​ട​തി ന​ട​പ​ടി​ക​ളും മ​റ്റ് ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലും ഉ​ദ്ഘാ​ട​നം വൈ​കി. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷ​മാ​ണ് ഹൈ​ടെ​ക് വീ​വിം​ഗ് മി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് ത്വ​രി​ത​ഗ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ത്ത​ത്. മി​ല്ലി​ന് കൂ​ടു​ത​ലാ​യി ആ​വ​ശ്യ​മു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളും അ​നു​ബ​ന്ധ​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.