പ്ര​ള​യാ​ന​ന്ത​ര കാ​ര്‍​ഷി​ക കേ​ര​ള​ത്തി​ന് ഊ​ര്‍​ജം പ​ക​രാ​ന്‍ പു​ന​ര്‍​ന്ന​വ
Sunday, February 17, 2019 2:17 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ കാ​ര്‍​ഷി​ക പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ആ​വേ​ശം പ​ക​ര്‍​ന്ന് കാ​സ​ർ​ഗോ​ഡി​ന്‍റെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഊ​ര്‍​ജം പ​ക​രാ​ന്‍ സി​പി​സി​ആ​ര്‍​ഐ​യി​ല്‍ പു​ന​ര്‍​ന്ന​വ കാ​ര്‍​ഷി​ക മേ​ള​യ്ക്ക് തു​ക്ക​മാ​യി. കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പ്, ആ​ത്മ കാ​സ​ർ​ഗോ​ഡ്, ഐ​സി​എ​ആ​ര്‍-​കെ​വി​കെ, സി​പി​സി​ആ​ര്‍​ഐ​എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യു​ടെ​യും കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം റ​വ​ന്യു ഭ​വ​ന നി​ര്‍​മാ​ണ വ​കു​പ്പ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ്വ​ഹി​ച്ചു. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ള​യി​ല്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​നി​താ ക​രു​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്, മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ്, മ​ത്സ്യ വ​കു​പ്പ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന കാ​ര്‍​ഷി​ക മേ​ള​യി​ല്‍ കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യു​ടെ നി​റ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി സ​ന്ദ​ര്‍​ശ​ക​രെ വ​ര​വേ​ല്‍​ക്കാ​ന്‍ 60 ഓ​ളം സ്റ്റാ​ളു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ണ്ണൊ​ലി​പ്പ്, കൃ​ഷി സ്ഥ​ല​ത്തെ വ​ന്യ​മൃ​ഗ ശ​ല്യം തു​ട​ങ്ങി ക​ര്‍​ഷ​ക​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന കൃ​ഷി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും 20 സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ വി​വി​ധ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ന​ഴ്‌​സ​റി​ക​ളും ആ​ന്തൂ​റി​യം, ഓ​ര്‍​ക്കി​ഡ് തു​ട​ങ്ങി​യ അ​ല​ങ്കാ​ര ചെ​ടി​ക​ളും വി​വി​ധ മൂ​ല്യ വ​ര്‍​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും കാ​ര്‍​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ളും മേ​ള​യി​ല്‍ ഉ​ണ്ട്. വി​വി​ധ​ത​രം നാ​ട​ന്‍ വി​ത്തി​ന​ങ്ങ​ളും ജൈ​വ കീ​ട​നാ​ശി​നി​യു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും മേ​ള​യി​ല്‍ ഉ​ള്‍​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. പു​ഷ്പ ഫ​ല സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും മേ​ള​യു​ടെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​ണ്. ചെ​മ്പ​ര​ത്തി ജ്യൂ​സ്, കൂ​ണ്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ലൈ​വ് ഡ​മോ​സ്‌​ട്രേ​ഷ​നും ഉ​ണ്ടാ​കും. കു​ടും​ബ​ശ്രീ​യു​ടെ ഫു​ഡ് കോ​ര്‍​ട്ടും മേ​ള​യി​ലു​ണ്ട്. 19 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 7.30 വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള പ്ര​വേ​ശ​ന സ​മ​യം.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ. ജ​ലീ​ല്‍, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ ജോ​സ​ഫ്, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ല​വ്‌​ലി അ​ഗ​സ്റ്റി​ന്‍, കൃ​ഷി വി​ജ്ഞാ​ന്‍ കേ​ന്ദ്രം ഓ​ഫീ​സ​ര്‍ ഡോ. ​മ​നോ​ജ് കു​മാ​ര്‍, കെ.​എം. സ​തീ​ശ​ന്‍, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ഷാ​ന്‍റി ഏ​ബ്ര​ഹാം, ജി​ല്ലാ സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​ശോ​ക് കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​ര്‍​ഷ​ക​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.