അപകടമരണങ്ങൾ തുടർക്കഥയായിട്ടും അധികൃതർക്കു നിസംഗത
Sunday, February 17, 2019 10:37 PM IST
വ​ണ്ടി​ത്താ​വ​ളം: പ​ള്ളി​മൊ​ക്ക് -പ​ട്ട​ഞ്ചേ​രി വ​ള​വു​റോ​ഡി​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും തു​ട​ർ​ക​ഥ​യാ​വു​ന്നു. പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ പൊ​തു​മ​രാ​മ​ത്തും പോ​ലീ​സും എ​ല്ലാം സ്വാ​ഭാ​വി​ക​മെ​ന്ന മ​ട്ടി​ൽ ഒ​ഴി​ഞ്ഞു മാ​റു​ന്ന​താ​യും ആ​ക്ഷേ​പം വ്യാ​പ​ക​മാ​യി. പ​രാ​തി​ക​ൾ പെ​രു​കു​ന്പോ​ഴും അ​ധി​കൃ​ത​ർ ഇ​പ്പോ​ഴും നി​സം​ഗ​ത​യി​ൽ ത​ന്നെ. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച രാ​വി​ലെ​യാ​ണ് വ​ണ്ടി​ത്താ​വ​ളം പ​ള്ളി​മൊ​ക്കി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ നാ​രാ​യ​ണ​ൻ റോ​ഡ​രു​കി​ൽ നി​ൽ​ക്കു​ന്ന​വ​രു​ടെ ക​ണ്‍​മു​ന്പി​ൽ വ​ച്ച് ഇ​രു​ച​ക്ര​വാ​ഹ​നം ച​ര​ക്കു ലോ​റി​ക്കി​ട​യി​ൽ​പ്പെ​ട്ട് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

ഈ ​സ്ഥ​ല​ത്തു മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ യു​വാ​ക്ക​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. കു​റ്റി​പ്പാ​ട​ത്തു നി​ന്നും ക​ഞ്ചി​ക്കോ​ട്ടി​ലേ​ക്ക് ബൈ​ക്കി ൽ ​വ​രു​ന്ന​തി​നി​ടെ പ​ള്ളി മൊ​ക്കി​ൽ വെ​ച്ച് വ​ണ്ടി​ത്താ​വ​ളം ഭാ​ഗ​ത്തു നി​ന്ന ച​ര​ക്കു ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ജീ​വ​ൻ പൊ​ലി​ഞ്ഞ അ​പ​ക​ട​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ഇ​തു കൂ​ടാ​തെ ബ​സ്സു ത​ല​കീ​ഴാ​യി മ​റി​ഞ്ഞും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ചും നാ​ൽ​പ്പ​തി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു ക​ഴി​ഞ്ഞു.

അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി വി​വ​രം ശേ​ഖ​രി​ച്ചു മ​ട​ങ്ങു​ന്ന തൊ​ഴി​ച്ചാ​ൽ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​രി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടേ​യും സ​മീ​പ​വാ​സി​ക​ളു​ടേ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ​റോ​ഡി​നി​രു​വ​ശ​ത്തെ കെ​ട്ടി​ട മ​റ കാ​ര​ണം പ്ര​ധാ​ന പാ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ദൂ​രെ നി​ന്നും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​താ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.