മലയോര കർഷക പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്ത് മന്ത്രിയെ കാണും
Sunday, February 17, 2019 10:37 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ പ​നം​ങ്കു​റ്റി, പോ​ത്തു​ചാ​ടി, ഒ​ള​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​കൂ​ട്ടം ഇ​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ മ​ന്ത്രി​യും സി ​പി ഐ ​നേ​താ​വു​മാ​യ കെ.​ഇ.​ഇ​സ്മാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യോ​ര ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​നം വ​കു​പ്പ് മ​ന്ത്രി​യെ കാ​ണും.
പോ​ത്തു​ചാ​ടി മു​ത​ൽ പ​നം​ങ്കു​റ്റി, ഒ​ള​ക​ര വ​രെ വ​രു​ന്ന അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം സോ​ളാ​ർ വേ​ലി, ട്ര​ഞ്ച് നി​ർ​മ്മാ​ണം, സോ​ളാ​ർ ലൈ​റ്റു​ക​ൾ എ​ന്നി​വ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​നി​ധി സം​ഘം മ​ന്ത്രി​യെ കാ​ണു​ന്ന​ത്.​നേ​ര​ത്തെ കെ.​ഇ.​ഇ​സ്മാ​യി​ൽ ആ​ന​യി​റ​ങ്ങി വ​ലി​യ തോ​തി​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​യ പ​നം​കു​റ്റി​യി​ൽ ക​ർ​ഷ​ക​രു​ടെ യോ​ഗം ചേ​ർ​ന്ന് ജോ​ണി ചെ​റു നി​ലം ക​ണ്‍​വീ​ന​റാ​യി 15 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രു​ന്നു.​ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ദ്ദേ​ശ​ത്ത് ട്ര​ഞ്ച് നി​ർ​മ്മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു.​എ​ന്നാ​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ വെ​ച്ച് ട്ര​ഞ്ച് കു​ഴി​ക്ക​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്തി​ര​മാ​യി സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യി​ട്ടു​ള്ള​ത്. കാ​ട്ടു​മൃ​ഗ​ശ​ല്യം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഷ​ക​ർ നെ·ാ​റ​യി​ലു​ള്ള ഡി ​എ​ഫ് ഒ ​ഓ​ഫീ​സി​നു മു​ന്നി​ലും സ​മ​രം ന​ട​ത്തു​ക​യു​ണ്ടാ​യി.
ഏ​താ​നും മാ​സ​ങ്ങ​ളാ​യി പ​നം​കു​റ്റി മേ​ഖ​ല​യി​ൽ ആ​ന​യി​റ​ങ്ങി അ​യ്യാ​യി​ര​ത്തോ​ളം വാ​ഴ​ക​ളും ഇ​രു​നൂ​റോ​ളം തെ​ങ്ങും ക​വു​ങ്ങ് തു​ട​ങ്ങി​യ​വ​യും ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തു കൂ​ടാ​തെ പൈ​നാ​പ്പി​ൾ, ഫാ​ഷ​ൻ ഫ്രൂ​ട്ട് കൃ​ഷി, റ​ബ​ർ തു​ട​ങ്ങി ഒ​ട്ടേ​റെ കൃ​ഷി നാ​ശം ആ​ന​യി​റ​ങ്ങി​യു​ണ്ടാ​യി​ട്ടു​ണ്ട്.