ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ സാം​സ്കാരി​ക കേ​ന്ദ്രം ഉ​ദ്ഘാ​ട​നം 20ന്
Sunday, February 17, 2019 10:39 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ 1000 ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ​ക്കും കേ​ര​ള​ശ്ശേ​രി​ക്കാ​ർ​ക്കു​മു​ള്ള സ​മ്മാ​ന​മാ​വു​ക​യാ​ണ് ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ സാം​സ്ക്കാ​രി​ക കേ​ന്ദ്രം.
ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ജന്മനാ​ടാ​യ കേ​ര​ള​ശ്ശേ​രി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യാ​യ നീ​ലാ​ഞ്ജ​ന​ത്തി​ന് സ​മീ​പം ഒ​രു​ങ്ങു​ന്ന സാം​സ്ക്കാ​രി​ക കേ​ന്ദ്രം 20 ന് ​പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പി​ന്നാ​ക്ക​ക്ഷേ​മ നി​യ​മ​സാം​സ്ക്കാ​രി​ക പാ​ർ​ല​മെ​ന്‍റ​റി വ​കു​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കോ​ങ്ങാ​ട് എം.​എ​ൽ.​എ കെ.​വി.​വി​ജ​യ​ദാ​സ് അ​ധ്യ​ക്ഷ​നാ​വും. സാം​സ്ക്കാ​രി​ക വ​കു​പ്പി​ൽ നി​ന്നും അ​നു​വ​ദി​ച്ച 50 ല​ക്ഷം ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ സാം​സ്ക്കാ​രി​ക കേ​ന്ദ്രം പ​ണി​യു​ന്ന​ത്.
ച​ല​ച്ചി​ത്ര​സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​ർ, നാ​ട്ടു​കാ​ർ, ഒ​ടു​വി​ലി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ വാ​ങ്ങി​യ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് നി​ർ​മാ​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 25 ല​ക്ഷം ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് നി​ർ​വ​ഹി​ക്കു​ക. ശി​ൽ​പി ടി.​എം. സു​കു​മാ​ര​ൻ നി​ർ​മി​ച്ച ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പ്ര​തി​മ സി​നി​മാ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ അ​നാഛാ​ദ​നം ചെ​യ്യും.
സം​സ്ഥാ​ന സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ ഗ്ര​ന്ഥ​ശാ​ലാ സം​ഘം മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ.​ജ​യ​പ്ര​കാ​ശി​നെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കും.
ഇ​തി​നു പു​റ​മെ പ​റ​ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റാ​ട്ടു​പു​ഴ റോ​ഡ്, മ​ണ്ണൂ​രി​ലെ വാ​ത​ക​ശ്മ​ശാ​നം, ത​ച്ച​ന്പാ​റ മു​തു​കു​റി​ശ്ശി റോ​ഡ്, പാ​ന്പ​ൻ​തോ​ട് റോ​ഡ്, ക​രി​പ്പാ​റ പാ​ലം എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ങ്ങ​ളും 1000 ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​മെ​ന്ന് കെ.​വി.​വി​ജ​യ​ദാ​സ് എം.​എ​ൽ.​എ അ​റി​യി​ച്ചു.
കൂ​ടാ​തെ കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ ലെ​ഫ്. കേ​ണ​ൽ. നി​ര​ജ്ഞ​ൻ കു​മാ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി എ.​കെ.​ബാ​ല​ൻ 20 ന് ​നി​ർ​വ​ഹി​ക്കും. രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ൽ എം.​എ​ൽ.​എ​മാ​രാ​യ കെ.​വി.​വി​ജ​യ​ദാ​സ്, പി.​ഉ​ണ്ണി പ​ങ്കെ​ടു​ക്കും.