തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ ഫണ്ടുകൾ വ​ക​മാ​റ്റു​ന്ന​തി​നെ​തി​രേ എ​ൽ​ഡി​എ​ഫ്
Sunday, February 17, 2019 10:39 PM IST
മ​ണ്ണാ​ർ​ക്കാ​ട് : തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി ഫണ്ടുക​ൾ വ​ക​മാ​റ്റു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ രം​ഗ​ത്ത്.​
ലൈ​ഫ് പ​ദ്ധ​തി​യി​ലേ​ക്ക് നീ​ക്കി​വ​ച്ച തു​ക കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലേ​ക്ക് വ​ക​മാ​റ്റു​ന്ന​തി​നെ​തി​രെ​യാ​ണ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്.
ഡി. ​പി സി ​യു​ടെ അം​ഗീ​കാ​രം നേ​ടാ​ൻ സ​മ​ർ​പ്പി​ക്കാ​നി​രി​ക്കു​ന്ന​തി​ൽ 201819 വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളു​ടെ ദേ​ത​ഗ​തി​ക്കാ​യി ഫെ​ബ്രു​വ​രി നാ​ലി​ന് ചേ​ർ​ന്ന ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് മ​റി​ക​ട​ന്ന​താ​യി പ​ഞ്ചാ​യ​ത്തം​ഗം ഷൗ​ക്ക​ത്ത് ആ​രോ​പി​ച്ചു.
ലൈ​ഫ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യ 68000 രൂ​പ കൈ​ത​ച്ചി​റ ഒ​ന്നാം വാ​ർ​ഡി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി വ​ക​മാ​റ്റി​യ​ത് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ ലം​ഘി​ച്ചു​കൊ​ണ്ടാ​ണെ​ന്ന് ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. ഗ്രാ​മ​സ​ഭ​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തി·ു​ൻ​പെ ഇ​ത് ഗ്രാ​മ​സ​ഭ​യി​ൽ നി​ന്നു​യ​ർ​ന്ന ആ​വ​ശ്യ​മെ​ന്ന പ്ര​സി​ഡ​ണ്ടി​ന്‍റെ മ​റു​പ​ടി​യി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.
ധ​ന​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​നാ​യ താ​ൻ പോ​ലും അ​റി​യാ​തെ​യാ​ണ് ഈ ​നീ​ക്കം ന​ട​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് സി.​എ​ച്ച് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഇ​തി​ന് കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​തേ സ​മ​യം ഭ​ര​ണ​ത്തി​ലേ​റി ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് സ​മ​യ​ബ​ന്ധി​ത​മാ​യി കാ​ര്യ​നി​ർ​വ്വ​ഹ​ണം ന​ട​ത്തി​യ​തി​ലു​ള്ള അ​തൃ​പ്തി​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മെ​ന്ന് തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് എ.​സ​ലീ​ന അ​റി​യി​ച്ചു. എ​ൽ ഡി ​എ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള അ​തൃ​പ്തി​യാ​ണെ​ന്ന് കൈ​ത​ച്ചി​റ വാ​ർ​ഡം​ഗം ഹം​സ​യും പ​റ​ഞ്ഞു.