ചി​കി​ത്സാ ധ​ന​സ​ഹാ​യവും ഭ​ക്ഷ്യ​​കി​റ്റ് വി​ത​ര​ണവും സംഘടിപ്പിച്ചു
Sunday, February 17, 2019 11:32 PM IST
അ​ഞ്ച​ൽ: ന​മ്മു​ടെ അ​ഞ്ച​ൽ വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം, ഭ​ക്ഷ്യ കി​റ്റ്, പ​ച്ച​ക്ക​റി​ക്കി​റ്റ്, വീ​ൽ​ചെ​യ​ർ വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു. അ​ഞ്ച​ൽ പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് മൊ​യ്ദു അ​ഞ്ച​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്‌.​ജ​യ​മോ​ഹ​ന​ൻ, അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ച​ന്ദ്ര​ബാ​ബു, അം​ഗം അ​നി ജോ​യി, ബി.​ഡി.​ഒ സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ. ​മ​നോ​ഹ​ര​ൻ, ടി.​പി.​സു​നി​ൽ​കു​മാ​ർ, അ​നി ജോ​യി, അ​സ്ഹ​ർ ബി​ൽ ടെ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആദിച്ചനല്ലൂർ കിളിത്തട്ടിൽ
ക്ഷേത്രത്തിൽ ഉത്സവം

ആദിച്ചനല്ലൂർ: ആദിച്ചനല്ലൂർ സൊസൈറ്റി ജംഗ്ഷൻ കിളിത്തട്ടിൽ ഭദ്രകാളീ ക്ഷേത്രത്തിലെ മകം തിരുനാൾ ഉത്സവം നാളെ സമാപിക്കും. ഇന്ന് രാവിലെ ആറിന് ഗണപതിഹോമം, വൈകുന്നേരം നാലിന് ആയില്യപൂജയും നൂറുംപാലും ഊട്ട്, 5.30ന് തോറ്റംപാട്ട്, 6.30ന് ദീപാരാധന, രാത്രി എട്ടിന് അത്താഴപൂജ.
നാളെ രാവിലെ 7.45ന് പൊങ്കാ ല, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകുന്നേരം അഞ്ചിന് പുറത്ത െഴുന്നള്ളത്ത്.

യോ​ഗം ഇന്ന്

കൊല്ലം: ​ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ഫെ​ബ്രു​വ​രി 18ന് ​രാ​വി​ലെ 11ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ ഹാ​ളി​ല്‍ ചേ​രും.