കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​നം ടൂ​റി​സ​ത്തി​ലൂ​ടെ: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍
Sunday, February 17, 2019 11:34 PM IST
കൊല്ലം: കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​നം ടൂ​റി​സ​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന്‍റെ ജി​ഡി​പിയു​ടെ 10 ശ​ത​മാ​ന​വും ടൂ​റി​സ​മാ​ണ് സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്. ഇ​ത് 20 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്ത​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ളം മു​ഴു​വ​നാ​യി ഒ​രൊ​റ്റ ടൂ​റി​സം ല​ക്ഷ്യ​കേ​ന്ദ്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍.
ലോ​ക​മാ​കെ കേ​ര​ള​ത്തി​ലേ​ക്ക് എ​ന്ന സാ​ഹ​ച​ര്യം വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കും. വ്യ​വ​സാ​യ ശാ​ല​ക​ളോ വ​ന്‍​പ​ദ്ധ​തി​ക​ളോ ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ഒ​രു സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ക ബു​ദ്ധി​മു​ട്ടാ​ണ്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ പ​ദ്ധ​തി എ​ന്നു​ള്ള നി​ല​യി​ല്‍ ടൂ​റി​സ​ത്തി​ന് വ​ലി​യ പ്രാ​മു​ഖ്യ​മാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​വു​ക. ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ച്ച് ത​ദ്ദേ​ശി​യ​ര്‍​ക്ക് പ​ര​മാ​വ​ധി വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​ഗ​ണ​ന. ടൂ​റി​സം മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും.
ജി​ല്ല​യി​ല്‍ 60 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ക​ഴി​ഞ്ഞ 32 മാ​സ​ക്കാ​ല​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രും സ്വ​കാ​ര്യ സം​രം​ഭ​ക​രും കൈ​കോ​ര്‍​ക്കു​മ്പോ​ള്‍ ടൂ​റി​സം മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്ന് ജ​ടാ​യൂ പാ​റ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി തെ​ളി​യി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.
കൊ​ല്ലം ബീ​ച്ച് വി​ക​സ​ന പ​ദ്ധ​തി, അ​ഷ്ട​മു​ടി-​മ​ണ്‍​ട്രോ വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സ് പ്രോ​ജ​ക്ട്, വി​ല്ലേ​ജ് ക്രാ​ഫ്റ്റ് മ്യൂ​സി​യം ആ​ന്‍റ സെ​യി​ല്‍​സ് എം​പോ​റി​യം, പു​ന​ര്‍​ജ്ജ​നി ക്വ​യി​ലോ​ണ്‍ ഇ​ക്കോ പാ​ര്‍​ക്ക് പ​ദ്ധ​തി, ആ​ശ്രാ​മം ഹെ​റി​റ്റേ​ജ് വാ​ക്ക്, ത​ങ്ക​ശ്ശേ​രി ബ്രേ​ക്ക് വാ​ട്ട​ര്‍ ടൂ​റി​സം, കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണ്‍ തോ​ട് പു​ന​രു​ജ്ജീ​വ​നം, പു​ന​ലൂ​ര്‍ ബാ​ത്തിം​ഗ് ഘ​ട്ട് ന​വീ​ക​ര​ണം എ​ന്നി​വ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു.
ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ കൊ​ല്ലം ഇ​ടം പി​ടി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണെ​ന്ന് ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യ മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.
എം. ​മു​കേ​ഷ് എംഎ​ല്‍എ അ​ധ്യ​ക്ഷ​നാ​യി. മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു, കെ. ​സോ​മ​പ്ര​സാ​ദ് എം​പി, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍, ഡി​റ്റി​പി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എ​ക്‌​സ്. ഏ​ണ​സ്റ്റ്, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡി. ​ഗി​രീ​ഷ്‌​കു​മാ​ര്‍, സെ​ക്ര​ട്ട​റി സി. ​സ​ന്തോ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.