തൃ​ക്ക​രു​വ ബ​ഡ്‌​സ് സെ​ന്‍റര്‍ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക്
Sunday, February 17, 2019 11:34 PM IST
കൊല്ലം: മൂ​ന്ന് നേ​രം ആ​ഹാ​രം, വ​ന്നു പോ​കാ​ന്‍ വാ​ഹ​നം. കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സ്വ​ന്തം കെ​ട്ടി​ട​വും ഉ​ട​നു​ണ്ടാ​കും.
തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്റ​ര്‍ ഇ​ങ്ങ​നെ മി​ക​വി​ന്‍റെ സാ​ക്ഷ്യ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്. എം. ​മു​കേ​ഷ് എം​എ​ല്‍​എ​യാ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി തു​ക അ​നു​വ​ദി​ച്ച​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വി​ടു​ത്തെ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി ഭൗ​തി​ക​സാ​ഹ​ച​ര്യം വി​ക​സി​പ്പി​ക്കു​ന്ന​ത്.
മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന 18നും 45​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള കേ​ന്ദ്രം മു​പ്പ​ത് പേ​ര്‍​ക്കാ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യ​ത്. നി​ല​വി​ല്‍ തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു മാ​ത്രം 36 പേ​ര്‍ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ്. ഇ​വ​ര്‍​ക്ക് പ​ഠ​ന​ത്തി​നു പു​റ​മെ വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന​വും ഇ​നി ല​ഭ്യ​മാ​ക്കും.
പ​രി​ച​യ സ​മ്പ​ന്ന​രാ​യ ര​ണ്ട് അ​ധ്യാ​പ​ക​രും ര​ണ്ട് ആ​യ​മാ​രും ഇ​വി​ടെ​യു​ണ്ട്. ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യു​ള്ള തു​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ നി​ന്നാ​ണ് വ​ക​യി​രു​ത്തു​ന്ന​ത്. ആ​ഹാ​രം ന​ല്‍​കു​ന്ന​തി​ന് കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്.
നി​ല​വി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ര്‍​ഡി​ലു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് സെ​ന്‍റര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ മൂ​ന്നാം വാ​ര്‍​ഡി​ലു​ള്ള 20 സെ​ന്റ് സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള അ​റി​യി​ച്ചു.