ദ്വി​ദി​ന പു​ന​ർ​ജ​നി ക്യാ​മ്പ് സംഘടിപ്പിച്ചു
Monday, February 18, 2019 1:01 AM IST
മു​ക്കം: മു​ക്കം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന ഉ​പ​ക​ര​ങ്ങ​ൾ​ക്ക് പു​തു​ജീ​വ​നേ​കി വി​ദ്യാ​ർ​ഥി​ക​ൾ. കെ​എം​സി​ടി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ലെ വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് സ്ട്രെ​ച്ച​റും, വീ​ൽ ചെ​യ​റും, ക​ട്ടി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും പു​തു മോ​ഡി ന​ൽ​കി​യ​ത്. ദ്വി​ദി​ന പു​ന​ർ​ജ​നി ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. യു​വ​ത്വം ആ​സ്തി​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന ക്യാ​മ്പ് ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റോ​ഷ​ൻ ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി. ​അ​ഖി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു.