ആ​ർ​എം​പിഐ - സി​പി​എം സം​ഘ​ർ​ഷം ആ​റുപേ​ർ​ക്ക് പ​രിക്ക്
Monday, February 18, 2019 1:02 AM IST
പേ​രാ​മ്പ്ര: മു​യി​പ്പോ​ത്ത് ആ​ർ​എം​പിഐ - സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രിക്ക്. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ന​രി​യ​മ്പ​ത്ത് ദി​നേ​ശ​ൻ (42) ആ​ർ​എം​പി പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ണി​യ​ൻ​കു​ന്നു​മ്മ​ൽ മു​ര​ളീ​ധ​ര​ൻ (50), ഭാ​ര്യ ര​ജ​നി (46), മ​ക്ക​ളാ​യ ബെ​ഞ്ച​മി​ൻ (24), ഇ​സ്ക്ര (22) ആ​ർ. എം​പി ഏ​രി​യാ ക​മ്മി​റ്റി അം​ഗം മാ​ണി​ക്കോ​ത്ത് പ്ര​ജീ​ഷ് (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. ദി​നേ​ശ​ൻ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​ർ വ​ട​ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ര​ളീ​ധ​ര​ൻ ഫെ​യ്സ് ബു​ക്കി​ലി​ട്ട ഒ​രു പോ​സ്റ്റാ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണം. ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ ഏ​ഴി​ന് ദേ​ശാ​ഭി​മാ​നി ഏ​ജ​ന്‍റ് കൂ​ടി​യാ​യ ദി​നേ​ശ​ൻ മു​ര​ളീ​ധ​ര​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി പ​ത്ര​മി​ടാ​ൻ പോ​കു​മ്പോ​ൾ ഫെ​യ്സ് ബു​ക്ക് പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വാ​ഗ്വാ​ദം കൈ​യ്യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. മു​ര​ളീ​ധ​ര​ൻ ദി​നേ​ശ​നെ മ​ർ​ദ്ദി​ച്ചെ​ന്നാ​രോ​പി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മു​ര​ളീ​ധ​ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും ഉ​ൾ​പ്പെ​ടെ മ​ർ​ദ്ദി​ച്ചെ​ന്ന് പ​റ​യു​ന്നു. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ ആ​ർ​എം​പിഐ പ്ര​വ​ർ​ത്ത​ക​ൻ പ്ര​ജീ​ഷി​നെ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദ്ദി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബൈ​ക്ക് കേ​ടു​വ​രു​ത്തു​ക​യും ചെ​യ്തു. മ​ർ​ദ്ദ​ന​മേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കാ​ൻ പേ​രാ​മ്പ്ര​യി​ൽ നി​ന്നെ​ത്തി​യ ജീ​പ്പി​നു നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ജീ​പ്പ് ഡ്രൈ​വ​ർ പേ​രാ​മ്പ്ര സ്വ​ദേ​ശി ബി​നേ​ഷി (37) നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.
ദി​നേ​ശ​നെ മ​ർ​ദ്ദി​ച്ച മു​ര​ളീ​ധ​ര​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു സിപിഎം ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം. പോലീ​സ് ജീ​പ്പി​ൽ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​വും സിപിഎ​മ്മു​ക്കാ​ർ ത​ട​ഞ്ഞു. പി​ന്നീ​ട് ഓ​ട്ടോ​റി​ക്ഷ​യി​ലും പോലീ​സ് ജീ​പ്പി​ലു​മാ​യി ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.