വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ന്മാ​രെ അ​നു​സ്മ​രി​ച്ചു
Monday, February 18, 2019 1:02 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ശ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ചാ​വേ​ർ ഭീ​ക​ര​ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ധീ​ര​ജ​വാ​ന്മാ​രെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് കെ​സി​വൈ​എം കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗം ചേ​രു​ക​യും, സ​മാ​ധാ​ന​ദീ​പം തെ​ളി​യി​ക്കു​ക​യും ചെ​യ്തു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ്‌ വാ​മ​റ്റ​ത്തി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക ഡ​യ​റ​ക്ട​ർ ഫാ.​അ​രു​ൺ ചീ​ര​മ​റ്റ​ത്തി​ൽ, ഫാ. ​രാ​ജു അ​ള്ളും പു​റ​ത്ത്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ബി​റ്റ് കു​റു​വ​ത്താ​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.