ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ പാ​ലോ​ട് മേ​ള സ​മാ​പി​ച്ചു
Monday, February 18, 2019 1:09 AM IST
പാ​ലോ​ട് : കാ​ർ​ഷി​ക ക​ലാ സാം​സ്കാ​രി​ക മേ​ള​യാ​യും വി​നോ​ദ സ​ഞ്ചാ​ര വാ​രാ​ഘോ​ഷ​മാ​യും ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​മാ​യി പാ​ലോ​ട് ന​ട​ത്തി വ​ന്ന പാ​ലോ​ട്മേ​ള സ​മാ​പി​ച്ചു. സ​ർ​ക്കാ​ർ അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ർ​വ​ധി സ്റ്റാ​ളു​ക​ളും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കു​ക​ളും സം​വാ​ദ​ങ്ങ​ളും സെ​മി​നാ​റു​ക​ളും ച​ർ​ച്ച​ക​ളും കാ​വ്യ​സ​ന്ധ്യ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ടൂ​ർ​ണമെ​ന്‍റുക​ളും ഇ​ത്ത​വ​ണ​യും മേ​ള​യു​ടെ മാ​റ്റുകൂ​ട്ടി.​
കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യും മേ​ള ക​മ്മി​റ്റി​യും വേ​ദ​ഗ്ര​ന്ഥ​ശാ​ല​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വും ചി​ന്താ പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തിയ പു​സ്ത​കോ​ത്സ​വും കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി ലു​ള്ള ഫു​ഡ് ഫെ​സ്റ്റും ക്ഷീ​ര​സം​ഘ​ങ്ങ​ളേ​യും ക​ർ​ഷ​ക​രേ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള മ​ല​യോ​ര ക​ർ​ഷ​ക കൃ​ഷി​ശാ​സ്ത്ര കോ​ൺ​ഗ്ര​സും ശ്ര​ദേ​യ​മാ​യി. കൂ​ടാ​തെ ഓ​ല​മെ​ട​യൽ മ​ത്സ​രം പാ​ച​ക മ​ത്സ​രം പു​ഞ്ചി​രി മ​ത്സ​രം തു​ട​ങ്ങി​യ ര​സ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ള ചെ​യ​ർ​മാ​ൻ എം.​പി. വേ​ണു​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.​ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് ജെ. ​ആ​ർ. പ​ത്മ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​നാ​ട് ജ​യ​ൻ, എ​സ്. എം. ​റാ​ഫി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​പാ​പ്പ​ച്ച​ൻ, മേ​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​എ​സ്. പ്ര​മോ​ദ്, മേ​ള പ്രോ​ഗ്രാം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ വി. ​എ​സ്. അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.