സ​ഹാ​യ​കേ​ന്ദ്രം തു​റ​ന്നു
Monday, February 18, 2019 1:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ പ്രാ​യാ​ധി​ക്യ​രാ​യ ഇ​ട​പാ​ടു​കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​യി താ​ഴ​ത്തെ നി​ല​യി​ൽ സേ​വ​ന​കേ​ന്ദ്രം തു​റ​ന്നു. പ്രാ​യ​മു​ള്ള​വ​ർ​ക്കും ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കും സ്റ്റെ​യ​ർ​കേ​സ് ക​യ​റി​യി​റ​ങ്ങേ​ണ്ട ദു​ര​വ​സ്ഥ ഇ​തോ​ടെ ഇ​ല്ലാ​തെ​യാ​യി. ഇ​വ​ർ​ക്കു​ള്ള ബാ​ങ്കി​ന്‍റെ എ​ല്ലാ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​യ​മ്മ​ൽ പ​റ​ഞ്ഞു. സേ​വ​ന കേ​ന്ദ്രം കാ​ഞ്ഞ​ങ്ങാ​ട് സ​ഹ​ക​ര​ണ സം​ഘം സ​ർ​ക്കി​ൾ അ​സി. ര​ജി​സ്ട്രാ​ർ വി.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി പ്ര​സ​ന്ന​ല​ത, പ്ര​വീ​ൺ തോ​യ​മ്മ​ൽ, കെ.​പി.​മോ​ഹ​ന​ൻ, കെ.​കെ.​ഇ​സ്മാ​യി​ൽ, ശൈ​ല​ജ ച​ന്ദ്ര​ശേ​ഖ​ര​ൻ, ന​സീ​മ, ല​ത, സ​തീ​ശ​ൻ കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.