സെ​ന്‍റ് പോ​ൾ​സ് സ്‌​കൂ​ളി​ൽ പ​ഠ​നോ​ത്സ​വം ന​ട​ത്തി
Monday, February 18, 2019 1:46 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ളി​ൽ വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കു​രു​ന്നു​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത ര​ക്ഷി​താ​ക്ക​ൾ​ക്ക് നേ​രി​ട്ട് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കാ​നും ഇ​വ​രെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തു​വാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് വി​വി​ധ ഇ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ പ​ഠ​നോ​ത്സ​വം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ.​ജി. സെ​റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​കെ. വി​ജ​യ​കു​മാ​ർ, ബി​പി​ഒ കെ. ​ഉ​ണ്ണി​രാ​ജ​ൻ, പി. ​വേ​ണു​ഗോ​പാ​ല​ൻ, കെ.​വി. ശ​ങ്ക​ര​ൻ കു​ട്ടി, ഖാ​ദ​ർ പാ​ണ്ഡ്യാ​ല, പി. ​പ്ര​തി​ഭ, പി.​യു. സു​മ​തി, എം.​ടി.​പി. ഷ​ഹീ​ദ്, ഷെ​സ്മി​ൻ അ​ബ്ദു​ൾ ഷു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.