ക​ള്ള​ത്തോ​ക്കു​ക​ളു​മാ​യി നാ​യാ​ട്ട് സം​ഘാം​ഗം അ​റ​സ്റ്റി​ൽ
Monday, February 18, 2019 1:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നാ​യാ​ട്ടു​സം​ഘ​ത്തി​ൽ നി​ന്ന് ഫോ​റ​സ്റ്റ് സം​ഘം ര​ണ്ടു ക​ള്ള​ത്തോ​ക്കു​ക​ൾ പി​ടി​കൂ​ടി. സം​ഘാം​ഗ​മാ​യ മൗ​ക്കോ​ട് പെ​രു​ന്പ​ട്ട സ്വ​ദേ​ശി ഗോ​പാ​ല​ൻ (62) അ​റ​സ്റ്റി​ലാ​യി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ന്നും​കൈ ക​ല്ലു​വ​ള​പ്പി​ലെ പ്ര​മോ​ദ്, മൗ​ക്കോ​ട് പെ​രു​ന്പ​ട്ട​യി​ലെ ത​ന്പാ​ൻ എ​ന്നി​വ​ർ ഓ​ടി​ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ എ​ളേ​രി റി​സ​ർ​വ് ഫോ​റ​സ്റ്റി​ൽ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യാ​ട്ടി​നു​പോ​വു​ക​യാ​യി​രു​ന്ന സം​ഘാം​ഗ​ങ്ങ​ൾ വ​ല​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് ഒ​രു ക​ത്തി‍​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​നാ​രാ​യ​ണ​ൻ, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​ധു​സൂ​ദ​ന​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​രാ​ജു, പി.​ശ്രീ​ധ​ര​ൻ, ബി.​പ്ര​കാ​ശ​ൻ, പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.