സ്പീ​ഡ് ബ്രേ​ക്ക​റു​ക​ള്‍ അ​പ​ക​ടഭീ​ഷ​ണി​യാ​കു​ന്നു
Monday, February 18, 2019 1:48 AM IST
ബ​ദി​യ​ഡു​ക്ക: വാ​ഹ​ന​വേ​ഗ​ത കു​റ​യ്ക്കാ​ൻ സ്ഥാ​പി​ച്ച സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. മു​ള്ളേ​രി​യ റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ​യാ​ണ് റോ​ഡു​ക​ളി​ൽ ബ്രേ​ക്ക​റു​ക​ൾ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ​ത്. അശാ​സ്ത്രീ​യ​മാ​യി ബ്രേ​ക്ക​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് പ്ര​ധാ​ന​കാ​ര​ണ​മെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ ഇ​വ​യി​ൽ പ​ല​തും ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ഇ​വ സ്ഥാ​പി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. റി​ഫ്ള​ക്‌​ട​ർ പോ​ലു​മി​ല്ലാ​ത്ത ബ്രേ​ക്ക​റു​ക​ൾ ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ പ​ല​തും റോ​ഡി​ൽ​നി​ന്ന് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യോ റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യോചെ​യ്ത നി​ല​യി​ലാ​ണു​ള്ള​ത്.