അപകടം അരികെ
Monday, February 18, 2019 1:49 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​രി​ലെ തി​ര​ക്കേ​റി​യ ക​വ​ല​യി​ൽ യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. ത​ങ്ക​യം ബൈ​പ്പാ​സി​ലേ​ക്ക് ക​യ​റു​ന്ന ക​വ​ല​യി​ലാ​ണ് ബ​സ്‌സ്റ്റോ​പ്പി​ൽനി​ന്നും ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും തൊ​ട്ട​ടു​ത്ത ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന​വി​ധ​ത്തി​ൽ വൈ​ദ്യു​ത തൂ​ണി​ൽ കൂ​റ്റ​ൻ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ തൂ​ക്കി​യി​ട്ടു​ള്ള​ത്. മൂ​ന്നു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വേ​ഗ​ത​യി​ൽ എ​ത്തി​ച്ചേ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ മെ​യി​ന്‍ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​തോ​ടൊ​പ്പം ഇ​തി​നു​സ​മീ​പ​ത്താ​യി ഉ​ള്ള ബ​സ് സ്റ്റോ​പ്പി​ലേ​ക്കെ​ത്തു​ന്ന​വ​ർ​ക്കും ബോ​ർ​ഡി​ന്‍റെ മ​റ മൂ​ലം അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കെ​എ​സ്എ​ബി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പൊ​തു​സ്ഥ​ല​ത്തെ ബോ​ർ​ഡു​ക​ൾ നീ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.