സോ​ളാ​ർ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട്-​എം
Monday, February 18, 2019 10:54 PM IST
ക​രി​ങ്കു​ന്നം: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യി​ലെ പാ​ലാ​മു​ത​ൽ തൊ​ടു​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ സോ​ളാ​ർ ലൈ​റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം ക​രി​ങ്കു​ന്നം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​ൻ​കു​ന്നം മു​ത​ൽ വെ​ങ്ങ​ല്ലൂ​ർ വ​രെ​യു​ള്ള 700-ഓ​ളം ലൈ​റ്റു​ക​ൾ ഗാ​ര​ന്‍റി​യും വാ​റ​ന്‍റി​യു​മു​ള്ള കാ​ല​യ​ള​വി​ൽ പോ​ലും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ ശ്ര​മി​ക്കു​ന്നി​ല്ല.
വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ മൂ​ലം ലൈ​റ്റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്പോ​ൾ ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന അ​ധി​കാ​രി​ക​ൾ ത​ന്നെ​യാ​ണ് ഈ ​അ​ന​ങ്ങാ​പ്പാ​റ​ന​യം സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ക​മ്മി​റ്റി ആ​രോ​പി​ച്ചു.
സോ​ളാ​ർ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ കെഎ​സ്ടി​പി ഓ​ഫീ​സി​നു മു​ന്നി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്മി​നു പു​ളി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ത​ന്പി​മാ​നു​ങ്ക​ൽ, പ്രി​ൻ​സ് തോ​മ​സ്, സി​ജോ ത​റ​പ്പി​ൽ, ബി​നു തോ​ട്ടു​ങ്ക​ൽ, അ​തു​ൽ ബെ​ന്നി, അ​രു​ണ്‍ പു​ഴ​ക്ക​ര​വ​യ​ലി​ൽ, അ​ജേ​ഷ് പു​ത്ത​ൻ പു​ര​യി​ൽ, അ​ജി​ൻ ബേ​ബി, അ​മ​ലേ​ഷ് പു​ത്ത​ൻ​പു​ര​യി​ൽ, ജി​ൻ​സ് കൂ​ന്താ​നം, സോ​ബി​ൻ മു​ള​യ്ക്ക​ൽ, സി​ന്‍റോ ജോ​സ​ഫ്, അ​മ​ൽ പു​ഴ​ക്ക​ര​വ​യ​ലി​ൽ, ജോ​മി​റ്റ് കൈ​ത​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.