ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് നി​ർ​മ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Monday, February 18, 2019 10:55 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഇ​ന്നു നി​ർ​വ​ഹി​ക്കും. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ 1000 ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഉ​ദ്ഘാ​ട​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് നാ​ലി​ന് മു​ണ്ടി​യെ​രു​മ​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​ന​വും വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, വി​വി​ധ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​ർ, ര​ജി​സ്ട്രേ​ഷ​ൻ ഡ​പ്യൂ​ട്ടി ജ​ന​റ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
1969-ലാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​നാ​യി മു​ണ്ടി​യെ​രു​മ​യി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ഈ ​ഓ​ഫീ​സ് വി​ഭ​ജി​ച്ച് ക​ട്ട​പ്പ​ന​യി​ലും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
ഓ​ഫീ​സി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. കി​ഫ്ബി​യു​ടെ ധ​ന​സ​ഹാ​യ​ത്താ​ലാ​ണ് നി​ർ​മാ​ണം. കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് പ​തി​ന​ഞ്ച് സെ​ന്‍റ് സ്ഥ​ലം റ​വ​ന്യു വ​കു​പ്പി​ൽ​നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന് വി​ട്ടു​ന​ൽ​കി​യി​രു​ന്നു. ഒ​രു​കോ​ടി 17 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.