ച​ർ​ച്ച് ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്ക​രു​തെ​ന്ന് ആ​ല​പ്പു​ഴ ഫൊ​റോ​ന കൗ​ണ്‍​സി​ൽ യോ​ഗം
Monday, February 18, 2019 11:06 PM IST
ആ​ല​പ്പു​ഴ: ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തെ സ​ർ​ക്കാ​രി​ന്‍റെ തൊ​ഴു​ത്തി​ൽ കെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന ച​ർ​ച്ച് ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്ക​രു​തെ​ന്ന് ആ​ല​പ്പു​ഴ ഫൊ​റോ​ന കൗ​ണ്‍​സി​ൽ യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ബി​ൽ എ​ല്ലാ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളേ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ഇ​തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം സ​ർ​ക്കാ​ർ നി​യ​മി​ക്കു​ന്ന ട്രൈ​ബ്യൂ​ണ​ൽ സ​ഭാ​സ്വ​ത്തു​ക്ക​ളെ നി​യ​ന്ത്രി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ജ​പാ​ല​ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ പ​ഠ​ന​വി​ഷ​യ​മാ​യ വ​ച​ന​വെ​ളി​ച്ച​ത്തെ പ​റ്റി റ​വ. ഡോ. ​വ​ർ​ഗീ​സ് ത​ന്നു​മാ​വു​ങ്ക​ലും യു​വ​ജ​ന​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ എ​ങ്ങ​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​പി.​സി. അ​നി​യ​ൻ​കു​ഞ്ഞും ക്ലാ​സു​ക​ൾ ന​യി​ച്ചു.
ഫാ. ​മാ​ത്യു അ​റേ​ക്ക​ളം സി​എം​ഐ, ഫാ. ​മോ​ർ​ളി കൈ​ത​പ​റ​ന്പ്്, ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ, ഫൊ​റോ​ന കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഷാ​ജി പോ​ൾ ഉ​പ്പൂ​ട്ടി​ൽ, സൗ​മി ജോ​സ​ഫ്, ഫി​ലി​പ്പ് ടി. ​പു​തു​വ​ന, ബി​നു കെ. ​ജോ​സ​ഫ് വ​ള്ള​പ്പാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.