ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​സ്തു​ക്ക​ൾ കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള ശ്ര​മം ഗു​ഢ​ല​ക്ഷ്യ​ത്തോ​ടെ: ഡി​സി​സി
Monday, February 18, 2019 11:17 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​സ്തു​ക്ക​ൾ സ​ർ​ക്കാ​രി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണ് ആ​റ·ു​ള എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി.പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ കോ​ടി​ക​ണ​ക്കി​നു രൂ​പ​യു​ടെ ആ​സ്തി​യാ​യ ജി​ല്ലാ സ്റ്റേ​ഡി​യം കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കു​മെ​ന്ന സ്വ​പ്ന പ​ദ്ധ​തി​യു​ടെ പേ​രി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം പോ​ലും കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​യ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ല​ന്തൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​വും ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദേ​വ​സ്വം ബോ​ർ​ഡും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ട​ത്താ​വ​ള​ത്തി​ൽ ഹെ​ലി​പ്പാ​ഡ് നി​ർ​മി​ക്കാ​മെ​ന്ന ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന ദു​രൂ​ഹ​മാ​ണ്. വി​ക​സ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നു​ള്ള​വ​ർ അ​തി​നു​ള്ള ഫ​ണ്ട് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തെ ഏ​ല്പി​ക്ക​ണം. അ​ല്ലാ​തെ വ​ള​ഞ്ഞ​വ​ഴി​യി​ലൂ​ടെ വ​സ്തു​വ​ക​ക​ൾ മാ​റ്റു​ന്ന​ത് ശ​രി​യ​ല്ല. അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണം സ്വ​ന്തം പ​ദ്ധ​തി​യാ​യി കൊ​ട്ടി​ഘോ​ഷി​ച്ച​വ​ർ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത് അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​മാ​ണ്. ചെ​ങ്ങ​ന്നൂ​രി​ൽ ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​യ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ബാ​ബു ജോ​ർ​ജ് ചൂ​ണ്ടി​ക്കാ​ട്ടി.