സിഗ്നൽ തെറ്റിക്കുന്നവർ ജാഗ്രതൈ; ഓ​ട്ടോ​മാ​റ്റി​ക് ന​ന്പ​ർ കാ​മ​റ​ക​ളായി
Monday, February 18, 2019 11:26 PM IST
കോ​യ​ന്പ​ത്തൂ​ർ: ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു അ​വി​നാ​ശി റോ​ഡി​ൽ ഓ​ട്ടോ​മാ​റ്റി​ക് ന​ന്പ​ർ റെ​ക്ക​ഗ്നി​ഷ​ൻ കാ​മ​റ സ്ഥാ​പി​ച്ചു. ഉ​യി​ർ എ​ന്ന സാ​മൂ​ഹ്യ​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജെ എം ബേ​ക്ക​റി ജം​ഗ്ഷ​ൻ റോ​ഡ് എ​ന്നി​വ​യ്ക്കി​ട​യി​ൽ കാ​മ​റ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
സി​ഗ്ന​ൽ തെ​റ്റി​ച്ചു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പി​ടി​ച്ചെ​ടു​ക്കു​ന്ന കാ​മ​റ​യി​ൽ വീ​ഡി​യോ, ഫോ​ട്ടോ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ഫോ​ട്ടോ​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ, ന​ന്പ​ർ, തീ​യ​തി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പ​തി​യും. അ​വി​നാ​ശി റോ​ഡ്, ട്രി​ച്ചി റോ​ഡ്, മേ​ട്ടു​പ്പാ​ള​യം റോ​ഡ്, പൊ​ള്ളാ​ച്ചി റോ​ഡ്, പാ​ല​ക്കാ​ട് റോ​ഡ് തു​ട​ങ്ങി നാ​ല്പ​തു പ്ര​ധാ​ന റോ​ഡു​ക​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് ഉ​യി​ർ സം​ഘ​ട​ന ഭാ​ര​വാ​ഹി ഡോ. ​രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. 25 കോ​ടി​യോ​ളം രൂ​പ ഇ​തി​നാ​യി ചെ​ല​വു​വ​രും. സി​ഗ്ന​ൽ തെ​റ്റി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ​യെ​ല്ലാം പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കാ​ൻ എ​എ​ൻ​പി​ആ​ർ കാ​മ​റ പോ​ലീ​സി​നെ സ​ഹാ​യി​ക്കും.