ഡോ​ക്യു​മെ​ന്‍ററി ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം
Monday, February 18, 2019 11:26 PM IST
പാലക്കാട്: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ 1000 ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി ഫി​ലിം സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ’അ​തി​ജീ​വ​നം’ ഡോ​ക്യു​മെ​ൻ​റ​റി ഫെ​സ്റ്റ് 2019 ഇ​ന്ന് ആ​രം​ഭി​ക്കും. ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ മ​റി​യു​മ്മ സ്മാ​ര​ക സെ​മി​നാ​ർ ഹാ​ളി​ൽ രാ​വി​ലെ 10ന് ​പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ എം.​പി.​സു​കു​മാ​ര​ൻ നാ​യ​ർ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​വി​ധാ​യ​ക​ൻ വി​നോ​ദ് മ​ങ്ക​ര അ​ധ്യ​ക്ഷ​നാ​വു​ന്ന പ​രി​പാ​ടി​യി​ൽ ത​മി​ഴ് ഡോ​ക്യു​മെ​ൻ​റ​റി സം​വി​ധാ​യ​ക​ൻ ആ​ർ.​പി. അ​മു​ദ​ൻ മു​ഖ്യാ​തി​ഥി​യാ​വും. ഫ​റൂ​ഖ് അ​ബ്ദു​ൾ റ​ഹി​മാ​ൻ അ​തി​ഥി​യാ​വും. ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ ജി.​പി. രാ​മ​ച​ന്ദ്ര​നാ​ണ് ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ.
രാ​വി​ലെ 9.30 ന് ​ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങും. ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം രാ​വി​ലെ 11ന് ​എം.​വേ​ണു​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ’പ്ര​ള​യ​ശേ​ഷം ഹൃ​ദ​യ​പ​ക്ഷം’ എ​ന്ന ചി​ത്ര​ത്തോ​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​വും. എം.​പി.​സു​കു​മാ​ര​ൻ നാ​യ​ർ സം​വി​ധാ​നം ചെ​യ്ത പൊ​ൻ​കു​ന്നം വ​ർ​ക്കി, വി​നോ​ദ് മ​ങ്ക​ര​യു​ടെ ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം സ​മ​ര​വി​ജ​യ​വീ​ഥി​ക​ൾ, ലാ​സ്യം, ഫ​റൂ​ഖ് അ​ബ്ദു​ൾ റ​ഹി​മാ​ൻ​റെ ആ​ർ​ദ്ര ഷ​ഡാ​ന​നം, നീ​ല​ൻ സം​വി​ധാ​നം ചെ​യ്ത പ്രേം​ജി എ​ന്നീ ഡോ​ക്യു​മെ​ൻ​റ​റി​ക​ളാ​ണ് ആ​ദ്യ​ദി​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.

പു​തി​യ ക​ള​ക്ട​ർ രാ​ജാ​മ​ണി ചു​ത​മ​ല​യേ​റ്റു

കോ​യ​ന്പ​ത്തൂ​ർ: പു​തി​യ ക​ള​ക്ട​ർ രാ​ജാ​മ​ണി ചു​ത​മ​ല​യേ​റ്റു. ട്രി​ച്ചി​യി​ൽ ക​ള​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​കൊ​ണ്ടി​രി​ക്കേ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കോ​യ​ന്പ​ത്തൂ​രി​ലെ ക​ള​ക്ട​റാ​യി നി​യ​മി​ച്ച​ത്. ദി​ണ്ഡി​ക്ക​ൽ പ​ഴ​നി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം 2009-ലാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ സം​സ്ഥാ​ന സി​വി​ൽ സ​ർ​വീ​സി​ൽ സേ​വ​നം ചെ​യ്തു തു​ട​ങ്ങി​യ​ത്.
പി​ന്നീ​ട് വി​വി​ധ വ​കു​പ്പു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. തൂ​ത്തു​ക്കു​ടി കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​റാ​യും സേ​വ​നം ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​റാ​യി തി​രു​പ്പൂ​ർ സ​ബ് ക​ള​ക്ട​ർ ശ്രാ​വ​ണ്‍​കു​മാ​ർ ജ​ഡാ​വ​ത് ചു​മ​ത​ല​യേ​റ്റു.